Latest News

ഹലോ സിനിമയിലെ നായികയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; മോഡലിങില്‍ തിളങ്ങി പാര്‍വതി മെല്‍ട്ടന്റെ തിരിച്ചുവരവ് ഉണ്ടോയെന്ന ചോദ്യങ്ങളുമായി ആരാധകര്‍

Malayalilife
ഹലോ സിനിമയിലെ നായികയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; മോഡലിങില്‍ തിളങ്ങി പാര്‍വതി മെല്‍ട്ടന്റെ തിരിച്ചുവരവ് ഉണ്ടോയെന്ന ചോദ്യങ്ങളുമായി ആരാധകര്‍

ലോ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് പാര്‍വതി മെല്‍ട്ടണ്‍. ഇപ്പോഴിതാ പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറലാകുകയാണ്. ചിത്രം കണ്ട ആരാധകര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്റെ നായികയായി എത്തിയ പാര്‍വതി തന്നെയാണോ ഇതെന്നാണ് ചോദിക്കുന്നത്.  

2007ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു 'ഹലോ'. മോഹന്‍ലാലാണ് ചിത്രത്തില്‍ നായകനായി എത്തിയത്. അന്ന് ചിത്രവും അതിലെ ഗാനങ്ങളും വലിയ ഹിറ്റായിരുന്നു.2005 ല്‍ വെണ്ണല എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. ഫ്‌ലാഷ് എന്ന മലയാള ചിത്രത്തില്‍ അതിഥി വേഷത്തിലും നടി എത്തിയിരുന്നു.താരം അധികം സിനിമകള്‍ ഒന്നും ചെയ്തിട്ടില്ല. തെലുങ്കിലും നടി അഭിനയിച്ചിട്ടുണ്ട്. 

പാര്‍വതി താരം ബിസിനസുകാരനായ ഷംസു ലലനിയെയാണ് വിവാഹം കഴിച്ചത്. നടി എന്നതിന് ഉപരി ഒരു മോഡലും നര്‍ത്തകിയുമാണ് പാര്‍വതി. സോഷ്യല്‍ മീഡിയയില്‍ സജീവയായ നടി 2022ല്‍ ഇതില്‍ നിന്ന് ഇടവേള എടുത്തിരുന്നു. ശേഷം ഇപ്പോഴാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവയായത്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വന്‍ മേക്കോവര്‍ നടത്തിയിട്ടാണ് നടി തിരികെയെത്തിയത്. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. യുഎസിലെ ഫ്‌ലോറിഡയിലാണ് താരം ഇപ്പോള്‍ താമസിക്കുന്നത്. പുതിയ ചിത്രങ്ങളില്‍ പാര്‍വതിയെ തിരിച്ചറിയാന്‍ പോലും കഴിയുന്നില്ല. 

നിരവധി മലയാളി ആരാധകരും ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 'ചെല്ല താമരെ എന്നും പറഞ്ഞ് പാട്ടും പാടി നടന്ന കുട്ടി അല്ലേ ഇത്', 'ഹലോ എന്ന സിനിമയിലെ നായിക അല്ലേ' എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.

പാര്‍വതി മെല്‍ട്ടണിന്റെ അമ്മ പ്രീതി സിം?ഗ് പഞ്ചാബിയാണ്. അച്ചന്‍ സാം മെല്‍ട്ടണ്‍ ജര്‍മ്മന്‍കാരനും. സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് പാര്‍വതി ജനിച്ചതും വളര്‍ന്നതും. ചെറുപ്പം തൊട്ടെ ഭരതനാട്യം പഠിച്ചിട്ടുണ്ട്. അരിയാന സിതാര മെല്‍ട്ടന്‍ എന്ന സഹോദരിയും പാര്‍വതിക്കുണ്ട്. യുഎസിലെ സൗന്ദര്യ മത്സര വേദികളില്‍ പാര്‍വതി മെല്‍ട്ടണ്‍ വിജയിച്ചിട്ടുണ്ട്.

parvati melton latest photo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES