Latest News

'ഒരു ദൈവം തന്ത പൂവേ...'എന്ന പാട്ടിനൊപ്പം ചുവടു വച്ച് പാര്‍വ്വതി ജയറാം; നീണ്ട നാളുകള്‍ക്ക് മാളവികയുടെ വിവാഹ ആഘോഷത്തോടനുബന്ധിച്ച് നൃത്തം ചെയ്ത് മലയാളത്തിന്റെ പ്രിയ നടി; കണ്ണു നിറഞ്ഞ് മാളവികയും ജയറാമും; വൈറലായി വീഡിയോയും

Malayalilife
'ഒരു ദൈവം തന്ത പൂവേ...'എന്ന പാട്ടിനൊപ്പം ചുവടു വച്ച് പാര്‍വ്വതി ജയറാം; നീണ്ട നാളുകള്‍ക്ക് മാളവികയുടെ വിവാഹ ആഘോഷത്തോടനുബന്ധിച്ച് നൃത്തം ചെയ്ത് മലയാളത്തിന്റെ പ്രിയ നടി; കണ്ണു നിറഞ്ഞ് മാളവികയും ജയറാമും; വൈറലായി വീഡിയോയും

മാളവിക ജയറാമിന്റെ വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു. പക്ഷേ വിശേഷങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല.ചടങ്ങിന്റെ പല വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ ചടങ്ങിനിടെയുള്ള മാളവികയുടെ അമ്മ പാര്‍വ്വതി ജയറാമിന്റെ ഒരു ഡാന്‍സാണ് സോഷ്യല്‍ മീഡിയയിലൂടെ മനം കവരുന്നത്.

'ഒരു ദൈവം തന്ത പൂവേ...' എന്ന പാട്ടിനാണ് മകള്‍ക്ക് വേണ്ടി പാര്‍വ്വതി രസകരമായി നൃത്തം അവതരിപ്പിച്ചിരിക്കുന്നത്.  കണ്ണുനിറഞ്ഞാണ് മാളവിക ഭര്‍ത്താവ് നവനീത് ഗിരീഷിനൊപ്പമിരുന്ന് ഈ നൃത്തം കണ്ടത്. ഇടറുന്ന കണ്ണുകളോടെ ജയറാമും നൃത്തം കാണുന്നത് വീഡിയോയില്‍ കാണാം. 

'അമ്മയുടെ സ്നേഹം, ഭംഗിയുള്ള ഓരോ ചലനങ്ങളിലൂടെയും പ്രകടിപ്പിക്കുന്നു... ഏറെ നാളുകള്‍ക്ക് ശേഷം നടി അശ്വതി ജയറാമിന്റെ നൃത്തത്തോടുള്ള  പുനഃസമാഗമത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് ഞങ്ങള്‍ക്ക് ഒരു പരമമായ പദവിയാണ്, അവരുടെ മകള്‍ മാളവികയുടെ സംഗീത് നൈറ്റിലെ  ഹൃദയസ്പര്‍ശിയായ പ്രകടനം...സ്‌നേഹവും അഭിനിവേശവും നിറഞ്ഞ അവരുടെ പ്രകടനം എല്ലാവരുടെയും ഹൃദയങ്ങളെ സ്പര്‍ശിച്ചു, സന്തോഷത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും കണ്ണുനീര്‍ മിക്കവരിലും വന്നു...'' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വൈറ്റ് ലൈന്‍ ഫോട്ടോഗ്രഫി ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അഭിനേത്രി മാത്രമല്ല, നര്‍ത്തകി കൂടെയായ പാര്‍വ്വതി ഇടയ്ക്ക് തന്റെ ചുവടുകള്‍ പൊടിതട്ടിയെടുത്തിരുന്നുവെങ്കിലും, ഏറെ കാലമായി മാറ്റിവച്ചിരിക്കുകയായിരുന്നു. മകള്‍ക്ക് വേണ്ടി അത് വീണ്ടും തിട്ടപ്പെടുത്തി എന്നത് തന്നെ വലിയ ആകര്‍ഷണമാണ്

 

parvathy jayaram dance malavika wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES