മൂന്ന് നായികമാര്‍ക്കൊപ്പം മൂന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ചാക്കോച്ചന്‍. ഒരേ ദിവസമാണ് ഈ മൂന്ന് ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഇറങ്ങുന്നത് എന്ന പ്രത്യേകതയും പദ്മിനിക്ക് ഉണ്ട്. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓള്‍ട്ടോ എന്നീ സിനിമകള്‍ക്ക് ശേഷം സെന്ന ഹെഡ്‌ജെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി. അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് നായികമാര്‍.
ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസ് നിര്‍മ്മിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് പദ്മിനിയുടെയും രചന നിര്‍വഹിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം, കുഞ്ഞിരാമായണം ടീം ഒന്നിക്കുന്ന പ്രത്യേകത കൂടി പദ്മിനിക്കുണ്ട്.
കുഞ്ഞിരാമായണം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് തിരക്കഥ രചിച്ച ദീപു പ്രദീപാണ് തിരക്കഥ എഴുതുന്നത്. കുഞ്ചാക്കോ ബോബന്‍ ടൈറ്റില്‍ കഥാപാത്രമായി അഭിനയിക്കുന്ന ചിത്രം ഒരു കോമഡി ഡ്രാമയായിരിക്കും. കുഞ്ഞിരാമായണം പോലെ ഈ സിനിമ കോമഡി വിഭാഗത്തില്‍ പെട്ടതല്ലെങ്കിലും, വളരെ രസകരമായ നിമിഷങ്ങള്‍ നല്‍കുമെന്ന് ഉറപ്പാണ്. കുടുംബമായി ആസ്വദിക്കാന്‍ കഴിയുന്ന ഒരു കൊച്ച് ചിത്രമായിരിക്കും ഇത് എന്ന് സെന്ന ഹെഗ്ഡെ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
'കല്‍ക്കി', 'എബി' തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശ്രീരാജ് രവീന്ദ്രനാണ്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയത് ശ്രീരാജ് ആയിരുന്നു. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.