Latest News

ഒടുവില്‍ മുകേഷിന്റെ ശക്തിമാന്‍ വേഷത്തിന് പച്ചക്കൊടി കാട്ടി മുകേഷ് ഖന്ന;  ശക്തിമാന്‍ റഫറന്‍സ് സിനിമയില്‍ ഉപയോഗിക്കാന്‍ മുകേഷ് ഖന്ന അനുവാദം നല്‍കിയതായി അറിയിച്ച് ഒമര്‍ ലുലു

Malayalilife
ഒടുവില്‍ മുകേഷിന്റെ ശക്തിമാന്‍ വേഷത്തിന് പച്ചക്കൊടി കാട്ടി മുകേഷ് ഖന്ന;  ശക്തിമാന്‍ റഫറന്‍സ് സിനിമയില്‍ ഉപയോഗിക്കാന്‍ മുകേഷ് ഖന്ന അനുവാദം നല്‍കിയതായി അറിയിച്ച് ഒമര്‍ ലുലു

മര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തില്‍ ശക്തിമാന്റെ വേഷം ഉപയോഗിക്കുന്നതിനെതിരെ 'യഥാര്‍ത്ഥ ശക്തിമാന്‍' മുകേഷ് ഖന്ന രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു.ഫെഫ്ക യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്കായിരുന്നു മുകേഷ് ഖന്ന പരാതി അയച്ചത്. 'ശക്തിമാന്‍' സീരിയലിന്റെ പ്രധാന നടനും നിര്‍മ്മാതാവുമായ തനിക്കാണ് ആ വേഷത്തിന്റെ കോപ്പിറൈറ്റ് എന്നും അനുവാദമില്ലാതെയാണ് ആ കഥാപാത്രത്തെ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നുമായിരുന്നു പരാതി. എന്നാലിപ്പൊള്‍ മുകേഷ് ശക്തിമാന്റെ വേഷമണിയുന്നതിന് യഥാര്‍ത്ഥ ശക്തിമാന്‍ പച്ചക്കൊട്ടി കാട്ടിയിരിക്കുകയാണ്.

മുകേഷ് ഖന്നയുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം എതിര്‍പ്പ് പിന്‍വലിച്ചതായും ഒമര്‍ ലുലു അറിയിച്ചു.'ശക്തിമാന്‍' റഫറന്‍സ് തന്റെ സിനിമയില്‍ ഉപയോഗിക്കാന്‍ അദ്ദേഹം അനുവാദം നല്‍കിയെന്നും അതിന് നന്ദിയുണ്ടെന്നും ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തങ്ങളുടെ അപേക്ഷ പരിഗണിച്ചതില്‍ ഏറെ കടപ്പാടുണ്ടെന്നും. അദ്ദേഹം കുറിച്ചു.

അതേസമയം 'ധമാക്ക'യുടെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. പട്ടായയിലായിരുന്നു സിനിമയുടെ അവസാനഘട്ട ഷെഡ്യൂള്‍. നിക്കി ഗല്‍റാണി നായികയാവുന്ന ചിത്രത്തില്‍ അരുണ്‍ ആണ് നായകന്‍. മുകേഷ്, ഇന്നസെന്റ്, ഉര്‍വ്വശി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍ ആണ് നിര്‍മ്മാണം. നവംബര്‍ 15ന് ചിത്രം തീയേറ്ററുകളിലെത്തും.

mukesh khanna withdraws objection for shaktimaan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES