Latest News

ഞാൻ ആദ്യം മഞ്ജുവിനെ കാണുമ്പോൾ ശ്രദ്ധിച്ചത് പാദങ്ങൾ ആയിരുന്നു; തുറന്ന് പറഞ്ഞ് മന്ത്രി വീണ ജോർജ്

Malayalilife
ഞാൻ ആദ്യം മഞ്ജുവിനെ കാണുമ്പോൾ ശ്രദ്ധിച്ചത് പാദങ്ങൾ ആയിരുന്നു; തുറന്ന് പറഞ്ഞ് മന്ത്രി  വീണ ജോർജ്

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് നടി മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. മികച്ച ഒരു നർത്തകി കൂടിയാണ് മഞ്ജു. എന്നാൽ ഇപ്പോൾ താരത്തെ കുറിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സ്ക്കൂളിൽ പഠിക്കുന്ന സമയത്ത് നമ്മൾ കുമ്ബഴ വടക്കുപുറത്തായിരുന്നു താമസം. അവിടെ എല്ലാവരും ഒരുമിച്ചുള്ള ഒരു ക്രിസ്തുമസ് ആഘോഷമായിരുന്നു. എല്ലാവരും ഒരുമിച്ചുള്ള ഒരു ക്രിസ്തുമസ് റാലിയും ഒക്കെ ഉണ്ടായിരുന്നു അന്നൊക്കെ. സജീവമായിരുന്നു പരിപാടികളിൽ ഒക്കെയും അതിന്റെ എല്ലാ പ്രവർത്തങ്ങങ്ങളിലും ഞാൻ പങ്കെടുക്കുമായിരുന്നു. വീണ ജോർജ്ജ് പറയുന്നു.

കലാതിലകം, ആയിരുന്നു, മോണോആക്റ്റ് പ്രസംഗ മത്സരങ്ങളിൽ ഒക്കെയും പങ്കെടുത്ത ഒരു സർവ്വകലാവല്ലഭയായിരുന്നു എന്ന് അവതാരകർ പറയുമ്പോൾ, അതൊക്കെ എനിക്ക് വലിയ ഇഷ്ടമായിരുന്നു എന്നാണ് വീണ പറയുന്നത്. വീട്ടിൽ അങ്ങനെ ഒരു നിര്‍ബന്ധവും ഇല്ലായിരുന്നു. നൃത്തത്തോട് വലിയ ഇഷ്ടം ഉണ്ടായിരുന്നു. ഇപ്പോഴും അതും ഉണ്ട്. ഒരു പാട്ട് കേൾക്കുമ്പോൾ അതിന്റെ നൃത്ത രൂപം ആയിരുന്നു മനസ്സിൽ ആദ്യം എത്തുക എന്നും വീണ പറയുന്നു.

നൃത്തം ക്‌ളാസിക്കൽ ആയി പഠിച്ചിട്ടുണ്ട്. പത്താം ക്‌ളാസ് വരെയെ പഠിക്കാൻ കഴിഞ്ഞൊള്ളൂ. അതുപോലെ അതിന്റെ ഭാഗമായിട്ടായിരുന്നു മോണോ ആക്റ്റ്. സ്‌കൂളിലെ എല്ലാ പരിപാടിയ്ക്കും ചേരുമായിരുന്നു. അന്നത്തെ സൗഹൃദവും അങ്ങനെ ഉള്ളതായിരുന്നു. എല്ലാത്തിനും പേര് കൊടുക്കും കയറും. സ്റ്റേജ് പെർഫോമൻസ് നമുക്ക് അത്മവിശ്വാസം കൂടി കൂട്ടുന്നത് ആണല്ലോ. ഗവണ്മെന്റ് വുമൻസ് കോളേജിൽ ആണ് പഠിച്ചത്. അവിടെ വന്നപ്പോഴും എല്ലാം മത്സരിക്കുമായിരുന്നു.

ഞാൻ ആദ്യം മഞ്ജുവിനെ കാണുമ്പോൾ ശ്രദ്ധിച്ചത് പാദങ്ങൾ ആയിരുന്നു. അന്ന് മഞ്ജു കലാതിലകം ആയി. മഞ്ജു ഏഴിലും ഞാൻ പത്തിലും ആയിരുന്നു പഠിക്കുന്നത്. ഈ ഒന്നാം സ്ഥാനം കിട്ടിയ ആളുകളുടെയെല്ലാം നൃത്തം അവസാന ദിവസം സ്റ്റേജിൽ അവതരിപ്പിക്കും. അന്ന് മുഖ്യമന്ത്രി സഖാവ് ഇ കെ നായനാർ ആയിരുന്നു. മഞ്ജുവിന്റെ ഭരതനാട്യം കഴിഞ്ഞിട്ടായിരുന്നു എന്റെ പെർഫോമൻസ്. ഞാൻ പുറകിൽ നിന്നും കർട്ടണിൽ നിന്നും നോക്കുമ്പോൾ അസാധാരണമായ ചടുലതയോടെ പെര്ഫെക്റ്റോടെ നൃത്തം അവതരിപ്പിക്കുകയാണ് മഞ്ജു. മന്ത്രി പറയുന്നു

minister veena george words about manju warrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക