Latest News

സ്വന്തം ജാതിവാല്‍ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത..സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ പൊതുസമൂഹത്തിനുമുന്നില്‍ അവഹേളിച്ചു;  സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോള്‍..ഷൈന്‍..ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആണ്‍ മാത്രമാകുന്നു; കുറിപ്പുമായി ഹരീഷ് പേരടി

Malayalilife
 സ്വന്തം ജാതിവാല്‍ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത..സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ പൊതുസമൂഹത്തിനുമുന്നില്‍ അവഹേളിച്ചു;  സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോള്‍..ഷൈന്‍..ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആണ്‍ മാത്രമാകുന്നു; കുറിപ്പുമായി ഹരീഷ് പേരടി

സംയുക്ത മേനോന്‍ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാത്തത് സംബന്ധിച്ചുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് താരം നിലപാട് വ്യക്തമാക്കിയത്. ജോലി സംബന്ധമായ കരാറുകള്‍ തെറ്റിച്ചിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായോ,തൊഴില്‍ സംഘടനകളുമായി ചര്‍ച്ചചെയ്‌തോ ആണ് പരിഹരിക്കപ്പെടേണ്ടതെന്നും ഒരു പെണ്‍കുട്ടിയെ പൊതുസമൂഹത്തിനുമുന്നില്‍ അവഹേളിച്ച്..നികൃഷ്ടമായ ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിച്ചിട്ടല്ലെന്നും ഹരീഷ് പോസ്റ്റില്‍ പറയുന്നു

ഹരീഷ് പേരടിയുടെ പോസ്റ്റ്

ജോലി സംബന്ധമായ കരാറുകള്‍ തെറ്റിച്ചിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായോ,തൊഴില്‍ സംഘടനകളുമായി ചര്‍ച്ചചെയ്‌തോ ആണ് പരിഹരിക്കപെടേണ്ടത്...അല്ലാതെ സ്വന്തം ജാതിവാല്‍ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത..സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ,ഒരു പെണ്‍കുട്ടിയെ പൊതുസമൂഹത്തിനുമുന്നില്‍ അവഹേളിച്ച്..നികൃഷ്ടമായ ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിച്ചിട്ടല്ല...സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോള്‍..ഷൈന്‍..ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആണ്‍ മാത്രമാകുന്നു..ഷൈന്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ.

മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലുംചെയ്ത ജോലി പൂര്‍ത്തിയാക്കണമെന്നായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ പ്രസ്താവന. ബൂമറാംഗ് സിനിമയുടെ പ്രമോഷനിടെയാണ് താരം സംയുക്തയെ വിമര്‍ശിച്ച് രം?ഗത്തെത്തിയത്. സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന സംയുക്ത ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.

 

hareesh peradi criticizes shine tom chacko

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES