ചെറിയ സമയത്തിനുള്ളില്‍ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം എത്തിയിരുന്നു, കോഴിക്കോടാണ് സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ബിസിനസുകാരനാണ് ദുര്‍ഗയുടെ അച്ഛന്‍. യാഥാസ്ഥിതിക കുടുംബമാണെങ്കിലും സിനിമയില്‍ കുടുംബം മുഴുവന്‍ സപ്പോര്‍ട്ടും തന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. ലോക്ഡൗണിനെ തുടര്‍ന്ന് ഇപ്പോള്‍ കൊച്ചി കാക്കനാട്ടെ ഫല്‍റ്റിലാണ് ദുര്‍ഗ ഉള്ളത്. നടിയുടെ അച്ഛന്‍, അമ്മ അനിയന്‍ തുടങ്ങിയവരും താരത്തിനൊപ്പമുണ്ട്. നാടന്‍ ലുക്കില്‍ നിന്നും കയ്യില്‍ സിഗരറ്റുമായി നില്‍ക്കുന്ന ദുര്‍ഗ്ഗയുടെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
അമ്പരപ്പിക്കുന്ന മേക്കോവറായിരുന്നു താരത്തിന്റേത്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് നല്ല കമന്റുകളും മോശം കമന്റുകളുമായി ആരാധകര്‍ എത്താറുണ്ട്. മോശം കമന്റുകള്‍ക്ക് തക്ക മറുപടിയാണ് താരങ്ങള്‍ നല്‍കാറുളളതും. ഇപ്പോള്‍ തന്നെ സമൂഹമാധ്യമത്തിലൂടെ പരിഹസിക്കാനെത്തിയ യുവാവിന് മറുപടി നല്‍കിയിരിക്കയാണ് നടി ദുര്‍ഗ കൃഷ്ണ. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയ്ക്കാണ് യുവാവ് മോശം കമന്റ് കുറിച്ചത്. 'ദുര്‍ഗചേച്ചി, ഒന്നുപോടി വല്ല പണിക്കും പോടി', എന്നായിരുന്നു ജബിര്‍ എന്ന അക്കൗണ്ടില്‍ നിന്നുളള കമന്റ്. കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെ പങ്കുവച്ചായിരുന്നു നടിയുടെ മറുപടി. തന്റെ വീട്ടിലാരെങ്കിലും കൊണ്ടെവച്ചിട്ടുണ്ടോ അവിടെ പണി, എന്നായിരുന്നു വിഡിയോ സന്ദേശത്തിലൂടെ നടിയുടെ മറുപടി. ഈ വിഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി നടി പങ്കുവയ്ക്കുകയും ചെയ്തു.