ചലച്ചിത്ര സംവിധായകന് സി.പി. പത്മകുമാറിനെ അനുസ്മരിച്ചു.അപര്‍ണ്ണ, സമ്മോഹനം, മൈന്റ് ദാറ്റ് ഫ്ലോസ് എന്നീ ചലച്ചിത്രങ്ങളുടെയും നിരവധി ഡോക്യുമെന്ററികളുടെയും സംവിധായകനായ സി.പി. പത്മകുമാറിന്റെ പന്ത്രണ്ടാം അനുസ്മരണ സമ്മേളനം വഴുതക്കാടുള്ള സ്കൂള്‍ ഓഫ് ശാന്തിയില്‍ നടന്നു.
എഴുപതുകളുടെ തുടക്കത്തിലല്‍ കേരളത്തില്‍ ഉണ്ടായ റാഡിക്കല്‍ മൂവ്മെന്റിന്റെ സൃഷ്ടിയാണ് സംവിധായകന് സി.പി. പത്മകുമാര്‍ എന്ന് പത്രപ്രവര്‍ത്തകനായ പ്രദീപ് പനങ്ങാട് അനുസമരിച്ചു. അദ്ദേഹത്തിന്റെ ആത്മീയ പോരാട്ടമാണ് സിനിമകളില്‍ പ്രതിഫലിച്ചിരുന്നത്.
കച്ചവട സിനിമകളുടെ രക്തസാക്ഷിയാണ് പത്മകുമാറെന്ന് സംവിധായകന് മജീദ് ഗുലിസ്താന് പറഞ്ഞു. കവി ജോര്‍ജ്ജ്, ചലച്ചിത്രതാരം ശരത്, അഡ്വക്കേറ്റ് എസ്.ഡി അജിത്, അവനീഷ് അശോകന്, കനകരാഘവന്‍ എന്നിവര്‍ സംസാരിച്ചു. കുമാരി നിരഞ്ജനയുടെ ഗാനാര്‍ച്ചനയുമുണ്ടായിരുന്നു