മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമെന്നതിനാല്‍ തന്നെ ബറോസിന് മേല്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയുടെ റിലീസ് ഈ സെപ്റ്റംബര്‍ 12നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ബറോസ് തിയേറ്ററുകളിലെത്താന്‍ വൈകിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.
ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് മാറ്റുകയായിരുന്നുവെന്നാണ് വിവരം. സിനിമയുടെ റിലീസ് ഒക്ടോബറിലേക്ക് നീട്ടിയേക്കുമെന്നാണ് സൂചന.എന്നാല്‍ ഔദ്യോഗിക സ്ഥീരികരണം എത്തിയിട്ടില്ല.ഇതു രണ്ടാം തവണയാണ് ബറോസിന്റെ റിലീസ് മാറ്റുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് ഓണം റിലീസായി മാറ്റി.
നാലര പതിറ്റാണ്ട് പിന്നിടുന്ന അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും മോഹന്‍ലാല്‍ എന്നത് ആരാധകരെ ആവേശത്തിലാക്കുന്നു. ബിഗ് ബഡ്ജറ്റില്‍ ത്രിമാന ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. സൂര്യ നായകനായി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ഒക്ടോബര്‍ പത്തിന് റിലീസ് ചെയ്യും. ഇതാദ്യമായി സൂര്യയും കാര്‍ത്തിയും ഒരുമിക്കുന്നു എന്ന് പ്രത്യേകത കൂടിയുണ്ട്.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍ ജ്യോതിര്‍മയി ചിത്രം ബോഗ്യന് വില്ലയാണ് ഒക്ടോബര്‍ പത്തിന് റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം. അതേസമയം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തുടര്‍ചിത്രീകരണം അടുത്ത ദിവസം തൊടുപുഴയില്‍ ആരംഭിക്കും. ക്രിസ്മസ് റിലീസായി ഒരുങ്ങുന്ന ചിത്രത്തില്‍ ശോഭനയാണ് നായിക. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത് നിര്‍മ്മിക്കുന്ന ചിത്രം ആശിര്‍വാദ് റിലീസ് തിയേറ്ററില്‍ എത്തിക്കുന്നു.