മഴവില്‍ മനോരമയും താരസംഘടനയായ അമ്മയും ചേര്‍ന്ന് നടത്തുന്ന മഴവില്‍ അഴകില്‍ അമ്മ 2023നുള്ള ഒരുക്കത്തിലാണ് താരങ്ങള്‍, ഇപ്പോളിതാ റിഹേഴ്സല്‍ ക്യാമ്പില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇക്കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ കുറിച്ചുളള നാലു വയസ്സുകാരിയായ ഹെസ്സ മെഹക്ക് എഴുതിയ വിവരണം നടന്‍ തന്നെ അരികിലെത്തി കേള്‍ക്കുന്ന് ചിത്രം വൈറലായിരുന്നുസ്. തൊട്ടരികിലായി മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങളെയും കാണാം
റിഹേഴ്‌സല്‍ ക്യാമ്പില്‍ നിന്നുള്ള ചിത്രങ്ങള്‍ ആരാധകരുമായി പല താരങ്ങളും പങ്കുവച്ചിട്ടുണ്ട.്ബിജു മേനോന്‍, സിദ്ധിഖ്, അനു സിത്താര, ജോജു ജോര്‍ജ്, ജോമോള്‍, ഹണി റോസ്, ലക്ഷ്മി ഗോപാല സ്വാമി, ധന്യ മേരി തുടങ്ങിയ താരങ്ങള്‍ക്ക് ഒപ്പമുള്ള ഫോട്ടോസ് പ്രാചി പങ്കുവെച്ചിട്ടുണ്ട്.
താര സംഘടനയിലെ 120ല്‍ കൂടുതല്‍ അംഗങ്ങള്‍ ഷോയില്‍ പങ്കെടുക്കും. ഓണത്തിന് ശനി, ഞായര്‍ ദിവസങ്ങളിലാകും ഷോ സംപ്രേക്ഷണം ചെയ്യുക. ഇടവേള ബാബു ആണ് ഷോ ഡയറക്ടര്‍.