Latest News

വിടാമുയര്‍ച്ചിയുടെ ടീസര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ശബരിമലയില്‍ ബാനര്‍; അജിത്ത് ഫാന്‍സിന്റെ ബാനറിനെതിരെ വിമര്‍ശനം 

Malayalilife
 വിടാമുയര്‍ച്ചിയുടെ ടീസര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ശബരിമലയില്‍ ബാനര്‍; അജിത്ത് ഫാന്‍സിന്റെ ബാനറിനെതിരെ വിമര്‍ശനം 

'പൊങ്കല്‍ റിലീസായി ഒരുങ്ങുന്ന അജിത്ത് ചിത്രം വിടാമുയര്‍ച്ചിയുടെ ടീസര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ശബരിമലയില്‍ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ച് അജിത് ആരാധകര്‍.

'അജിത് കടവുളേ' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ശബരിമല ക്ഷേത്ര സന്നിധിയില്‍ ആരാധകര്‍ ബാനര്‍ ഉയര്‍ത്തിയത്. ചിത്രത്തിന്റെ ടീസറാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ആരാധകരുടെ ഈ പ്രവര്‍ത്തി ഇതിനിടെ വിമര്‍ശനവും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ക്ഷേത്ര പരിസരം പ്രതിഷേധിക്കാനുള്ള ഇടമല്ലെന്നും ഇത്തരത്തിലുള്ള ആരാധകരുടെ പ്രവണതകളെ പ്രോത്സാഹിപ്പിക്കരുതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം, അജിത്- അര്‍ജുന്‍- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്നതാണ് വിടാമുയര്‍ച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.ചിത്രത്തിലെ അജിത്തിന്റെ ലുക്ക് പോസ്റ്ററുകള്‍ അല്ലാതെ മറ്റു അപ്‌ഡേറ്റുകള്‍ ഒന്നും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നില്ല. 

അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശ്, എഡിറ്റിങ് നിര്‍വഹിക്കുന്നത് എന്‍ ബി ശ്രീകാന്ത് എന്നിവരാണ്. മിലന്‍ കലാസംവിധാനം നിര്‍വഹിക്കുന്ന വിടാമുയര്‍ച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പന്‍ തുകയ്ക്ക് ഈ ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സണ്‍ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സും സ്വന്തമാക്കിയിട്ടുണ്ട്.

 

ajith fans display banner sabarimala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക