അനിയന്‍ ബാവ ചേട്ടന്‍ ബാല എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ താരമാണ് നടി കസ്തൂരി. മലയാളത്തില്‍ നാടന്‍ പെണ്‍ക്കുട്ടിയയാി തിളങ്ങിയ താരത്തെ പിന്നീട് ആരാധകര്‍ കണ്ടത് ബോള്‍ഡ് ആന്‍ഡ് മോഡേണ്‍ ലുക്കിലാണ്. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചെത്തിയ താരത്തെക്കണ്ട് ആരാധകര്‍ തെല്ലൊന്ന് അമ്പരന്നിരുന്നു.
സമകാലിക വിഷയങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ യാതൊരു മടിയുമില്ലാതെ പ്രതികരിക്കുന്ന ആളാണ് കസ്തൂരി. പലപ്പോഴും ഇത്തരം പ്രതികരണത്തെത്തുടര്‍ന്ന് താരത്തിന് നേരെ സൈബര്‍ ആക്രമണവും ഉണ്ടാകാറുണ്ട്. എന്തൊക്ക സംഭവിച്ചാലും തന്റെ നിലപാടുകള്‍ എവിടെയും തുറന്നു പറയാന്‍ താരം മടിക്കാറില്ല. ഇപ്പോഴിതാ തന്നേയും കുടുംബത്തേയും കുറിച്ച് മോശമായി പ്രതികരിച്ചയാള്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് കസ്തൂരി.
താരങ്ങള്‍ തങ്ങളുടെ പങ്കാളികളെ പൊതുവേദികളില്‍ കൊണ്ടു വരാറില്ല. അതിന് എന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത്. കസ്തൂരിയുടെ മക്കളേയും ഭര്‍ത്താവിനേയും കുറിച്ചായിരുന്നു ഇയാളുടെ ചോദ്യം. ഇതിന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് കസ്തൂരി.
''തെമ്മാടികള്‍ ഞങ്ങളുടെ കുട്ടികളെ വരെ ലക്ഷ്യമിടുമ്പോള്‍ എന്തിനാണ് ഞങ്ങള്‍ കുടുംബവിവരങ്ങള്‍ പുറത്ത് വിടുന്നത്. പങ്കാളിയുടെ വിവരങ്ങള്‍ ശേഖരിച്ച് നിങ്ങള്‍ ഞങ്ങള്‍ക്ക് റേഷന്‍ കാര്‍ഡൊന്നും തരാന്‍ പോണില്ലല്ലോ. എന്റെ സ്വകാര്യ ജീവിതം എന്റേതാണ്. പ്രദര്‍ശന വസ്തുവല്ല. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്നെ അറിയാം. മറ്റുള്ളവര്‍ എന്തിന് അറിയണം'' എന്നായിരുന്നു കസ്തുരിയുടെ മറുപടി.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ എംഎസ് ധോണിയുടേയും വിജയ് സേതുപതിയുടേയും മക്കള്‍ക്കെതിരെ ഉയര്‍ന്ന ഭീഷണികളെ കുറിച്ചായിരുന്നു കസ്തൂരിയുടെ പരാമര്‍ശം. പിന്നാലെ നിരവധി പേര്‍ കസ്തൂരിയ്ക്ക് പിന്തുണയുമായെത്തി.
![]()