Latest News

വിരുപക്ഷ സംവിധായകന് നിര്‍മ്മാതാക്കള്‍ നല്കിയത് ബെന്‍സ്; 100 കോടി ക്ലബില്‍ ഇടം നേടി ചിത്രം

Malayalilife
വിരുപക്ഷ സംവിധായകന് നിര്‍മ്മാതാക്കള്‍ നല്കിയത് ബെന്‍സ്; 100 കോടി ക്ലബില്‍ ഇടം നേടി ചിത്രം

സിനിമകളുടെ വിജയം സംവിധായകര്‍ക്ക്? സമ്മാനങ്ങള്‍ നല്‍കി ആഘോഷിക്കുന്നത് ഇപ്പോള്‍ പുതുമയല്ല. കഴിഞ്ഞ ദിവസമാണ് തമിഴ് സിനിമാ സംവിധായകന്‍ മാരി സെല്‍വരാജിന് നിര്‍മാതാക്കള്‍ മിനികൂപ്പര്‍ സമ്മാനമായി നല്‍കിയത്. 'മാമന്നന്‍' സിനിമയുടെ വിജയത്തിന്? പിന്നാലെയായിരുന്നു ഇത്. ഇപ്പോഴിതാ തെലുങ്ക് ഹൊറര്‍ ത്രില്ലര്‍ ചിത്രമായ 'വിരുപക്ഷ' യുടെ സംവിധായകനും അണിയറക്കാര്‍ കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ്. 

പാന്‍ ഇന്ത്യന്‍ തലത്തില്‍ സ്വീകാര്യത നേടിയ തെലുങ്ക് ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് വിരൂപക്ഷ. 100 കോടി ക്ലബില്‍ ഇടംനേടിയ ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിന് സംവിധായകന്‍ കാര്‍ത്തിക് വര്‍മ്മ ദണ്ഡുവിന് 70 ലക്ഷം രൂപയുടെ മെഴ്സിഡീസ് ബെന്‍സ് സി-ക്ലാസ്  സമ്മാനിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.  തെലുങ്കിലെ മുന്‍നിര നിര്‍മാതാവായ ബി.വി.എസ്.എന്‍. പ്രസാദ്, സംവിധായകനും നിര്‍മാതാവുമായ പ്രസാദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

തനിക്ക് വാഹനം സമ്മാനിച്ചതിന്റെ സന്തോഷം കാര്‍ത്തിക് തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 'വിരൂപാക്ഷ' യാത്ര ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മകളാണ്. ഇതിന് എന്റെ ഗുരുവായ സുകുമാര്‍, സായ് ധരം തേജ്, ബി.വി.എസ്.എന്‍. പ്രസാദ് എന്നിവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു'- കാര്‍ത്തിക് കുറിച്ചു. വാഹനത്തിന്റെയും വാഹനം ഏറ്റുവാങ്ങുന്നതിന്റെയും ചിത്രങ്ങളും അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്?..  സായ് ധരം തേജ്, സംയുക്ത മേനോന്‍ എന്നിവരാണ് ഈ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ, സുനില്‍, രാജീവ് കനകല, ബ്രഹ്മാജി, അജയ്, രവി കൃഷ്ണ തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.',
 

Read more topics: # വിരൂപക്ഷ
Virupaksha director Karthik Varma receives

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES