Latest News

ചീരു എന്നാല്‍ ആഘോഷമാണ്; എക്കാലത്തും അങ്ങനെയായിരുന്നു ഇനിയും അങ്ങനെ തന്നെ ആയിരിക്കും; ഓർമകളിൽ മേഘ്നയും കുടുംബവും

Malayalilife
ചീരു എന്നാല്‍ ആഘോഷമാണ്; എക്കാലത്തും അങ്ങനെയായിരുന്നു ഇനിയും അങ്ങനെ തന്നെ ആയിരിക്കും; ഓർമകളിൽ മേഘ്നയും കുടുംബവും

ടൻ ചിരഞ്ജീവി സര്‍ജയുടെ ഓര്‍മകള്‍ക്ക് മുന്നിൽ സ്നേഹപുഷ്പങ്ങള്‍ സമര്‍പ്പിച്ച് ഭാര്യ മേഘ്നാരാജ്.  താരത്തിന്റെ ആത്മശാന്തിക്കായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള്‍ താരം സോഷ്യൽ മീഡിയയിലൂടെ കുറിക്കുകയും ചെയ്‌തു. ചീരു, എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്'. ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിനു മുന്‍പില്‍ പുഞ്ചിരിയോടെ ഇരിക്കുന്ന കുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത്. ഒപ്പം, മേഘ്നയുടെ വാക്കുകളും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

'പ്രിയപ്പെട്ട ചീരു' എന്ന അഭിസംബോധനയോടെയാണ് മേഘ്ന തന്റെ കുറിപ്പ്  ആരംഭിക്കുന്നത്.''ചീരു എന്നാല്‍ ആഘോഷമാണ്. എക്കാലത്തും അങ്ങനെയായിരുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. മറ്റൊരു തരത്തില്‍ ആകുന്നത് നിനക്ക് ഇഷ്ടമാകില്ലെന്ന് എനിക്കറിയാം. ചീരു, എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്.ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് ചീരു എനിക്കു നല്‍കിയത്. എന്റെ കുടുംബം. എല്ലായ്പ്പോഴും നമ്മുടെ കുടുംബം ഒന്നായിരിക്കും. ഓരോ ദിസവും ചീരു ആഗ്രഹിച്ചതു പോലെ തന്നെ ആകും. സ്നേഹവും പൊട്ടിച്ചിരികളും തമാശകളും നേരും കൂട്ടായ്മയും നിറ‍ഞ്ഞ ദിവസങ്ങള്‍,''മേഘ്ന കുറിച്ചു.

ഹൃദയാഘാതം മൂലം ചിരഞ്ജീവി സര്‍ജ ജൂണ്‍ ഏഴിനാണ്  അന്തരിച്ചത്. തെന്നിന്ത്യന്‍ സിനിമാലോകത്തെ മൊത്തത്തിൽ നടുക്കിയ  വേര്‍പാടായിരുന്നു താരത്തിന്റേത്.  ചിരഞ്ജീവി സര്‍ജയും മേഘ്നയും അവരുടെ ആദ്യത്തെ കണ്‍മണിയ്ക്കുള്ള കാത്തിരിപ്പിൽ തുടരുകയായിരുന്നു. അതിനിടയിലാണ് താരത്തിന്റെ  അപ്രതീക്ഷിതമായി വിയോഗം.

Read more topics: # Meghna instagram post goes viral
Meghna instagram post goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES