Latest News

ഒരു മ്യൂസിക് ഡയറക്ടര്‍ എന്ന നിലയില്‍ എന്നെ പലര്‍ക്കും അംഗീകരിക്കാന്‍ മടിയുണ്ട്; വെളിപ്പെടുത്തലുമായി നാദിര്‍ഷ

Malayalilife
ഒരു മ്യൂസിക് ഡയറക്ടര്‍ എന്ന നിലയില്‍ എന്നെ  പലര്‍ക്കും അംഗീകരിക്കാന്‍  മടിയുണ്ട്; വെളിപ്പെടുത്തലുമായി നാദിര്‍ഷ

മിമിക്രി ആർട്ടിസ്റ്റ്, അഭിനേതാവ്, ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ അവതാരകൻ, സംവിധായകൻ എന്നീ മേഖലകളിൽ  തിളങ്ങി നിൽക്കുന്ന താരമാണ് നാദിര്‍ഷ.  ചില മലയാള സിനിമകള്‍ക്ക് സംഗീത സംവിധാനവും പാരഡി ഗാനങ്ങളുടെ സുല്‍ത്താന്‍ എന്നറിയപ്പെട്ട നാദിര്‍ഷ നിര്‍വഹിച്ചിട്ടുണ്ട്. എന്നാൽ തന്നെ ഒരു മ്യൂസിക് ഡയറക്ടര്‍ എന്ന നിലയില്‍ പലര്‍ക്കും അംഗീകരിക്കാന്‍ മടിയുണ്ടെന്നും അമര്‍ അക്ബര്‍ അന്തോണി ചെയ്തപ്പോള്‍ അതിലെ ഹിറ്റ് മെലഡി ഗാനം ചെയ്തത് താന്‍ ആണെന്ന് പലര്‍ക്കും വിശ്വാസമുണ്ടായിരുന്നില്ലെന്നും ഇപ്പോൾ തുറന്ന് പറയുകയാണ്  നാദിര്‍ഷ.

'അമര്‍ അക്ബര്‍ അന്തോണിയിലെ 'എന്നോ ഞാന്‍ എന്റെ മുറ്റത്ത് ഒരു അറ്റത്ത്' എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം ഞാന്‍ ആണ് ചെയ്തതെന്ന് അറിയുമ്ബോള്‍ ചിലരുടെ നെറ്റി ചുളിയും. അന്നത് ചെയ്യുമ്ബോള്‍ ആ ഗാനം അംഗീകരിക്കപ്പെടെണ്ടതാണ് എന്ന് തോന്നിയാലും അതിന്റെ മ്യൂസിക് ഡയറക്ടര്‍ ആരാണ് എന്നറിയുമ്ബോള്‍ ആ ഗാനം അതേ പോലെ മാറ്റി നിര്‍ത്തും എനിക്ക് അത് കൃത്യമായി അറിയാവുന്ന കാര്യമാണ്. 

'ഓ നാദിര്‍ഷയാണോ അതിന്റെ സംഗീതം അയാളെയൊക്കെ ഒരു മ്യൂസിക് ഡയറക്ടറായി ആരെങ്കിലും അംഗീകരിക്കുമോ' എന്ന മനോഭാവമാണ് പലരിലും. പാരഡി ഗായകന്‍ എന്ന ബാനര്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്റെ ലൈഫില്‍ ഒന്നുമാകില്ലായിരുന്നു. മിമിക്രിയും പാരഡിയുമാണ്‌ ഒരു കലാകാരന്‍ എന്ന നിലയില്‍ എന്നെ വളര്‍ത്തിയത്'.

Many are reluctant to recognize me as a music director said nadhirsha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES