മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ലെന. മലയാള സിനിമയില്‍ സജീവമായിരിക്കുന്ന നടി സോഷ്യല്‍മീഡിയയിലും ആക്ടീവാണ്. തന്റെ വിശേഷങ്ങളൊക്കെയും ആരാധകര്‍ക്കായി നടി പങ്ക് വക്കാറുണ്ട്. ഇപ്പോളിതാ ഏറെ ട്രെന്‍ഡായി കൊണ്ടിരിക്കുന്ന മൈക്രോഗ്രീന്‍ പച്ചക്കറി കൃഷി രീതി തന്റെ അടുക്കളയിലും എത്തിച്ചിരിക്കുകയാണ് നടി.
തന്റെ മൈക്രോഗ്രീന്‍ പരീക്ഷണം ഒരു വീഡിയോയിലൂടെ പരിചയപ്പെടുത്തുകയാണ് ലെന. ചെറുപയര്‍ മുളപ്പിച്ച് ഇലകള്‍ വന്നു അവ വിളവെടുത്ത് ഡയറ്റിന്റെ ഭാഗമായി വേവിച്ചെടുക്കുന്നതുവരെയുള്ള കാര്യങ്ങള്‍ വീഡിയോയില്‍ ലെന ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പച്ചക്കറികളുടെ ചെറിയ തൈവിത്തുകളെയാണ് മൈക്രോഗ്രീന്‍ പച്ചക്കറിയെന്ന് പറയുന്നത്. ഇവയ്ക്ക് സാധാരണ ഇലക്കറികളേക്കാള്‍ പത്തിരട്ടി ഗുണമാണ് ഉള്ളത്. വിത്തുമുളച്ച് പതിനഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ഇവ ഉപയോഗിക്കാനുമാവും. കൃഷി ചെയ്യാന്‍ കൃഷിയിടമോ വളമോ ഒന്നും വേണ്ട എന്നതും മൈക്രോഗ്രീനിന്റെ ജനപ്രീതി വര്‍ധിപ്പിക്കുന്നു. അടുക്കളയ്ക്ക് അകത്തു തന്നെ ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളില്‍ മൈക്രോഗ്രീന്‍ കൃഷി നടത്താം.
തന്റെ യൂട്യൂബ് ചാനലിലൂടെ ഫുഡുമായി ബന്ധപ്പെട്ട നിരവധി വ്‌ളോഗുകള്‍ ലെന മുന്‍പും ഷെയര്‍ ചെയ്തിട്ടുണ്ട്. ലെനയുടെ അമ്മയും കുക്കിംഗില്‍ ഏറെ താല്‍പ്പര്യമുള്ളയാളാണ്. നല്ലൊരു ബേക്കര്‍ കൂടിയാണ് ലെനയുടെ അമ്മ ടീന . അമ്മയുണ്ടാക്കിയ കേക്കുകളുടെ വിശേഷങ്ങളും ഇടയ്ക്ക് ലെന സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.