ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട്' എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വരുന്നു.ശ്രീകാന്ത്, വരലക്ഷ്മി ശരത്കുമാര്‍, രാഹുല്‍ വിജയ്, ശിവാനി രാജശേഖര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് 'കൊട്ടബൊമ്മാലി എന്നാണ് പേര്.
ജോജു അവതരിപ്പിച്ച് കഥാപാത്രമാണ് ശ്രീകാന്ത് ചെയ്യുന്നത്. കുഞ്ചാക്കോ ബോബന്‍ ചെയ്ത വേഷം രാഹുല്‍ വിജയ് അവതരിപ്പിക്കുന്നു. ശിവാനി രാജശേഖര്‍ ആണ് നിമിഷയുടെ വേഷം ചെയ്യുന്നത്.
തേജ മര്‍നിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിഎ 2 പിക്‌ചേഴ്‌സിന്റെ ബാനറില്‍ ബണ്ണി വാസ്, വിദ്യ കൊപ്പിനീഡി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നു.