ഞങ്ങള്‍ ഇപ്പോള്‍ റൊമാന്റിക് പാര്‍ട്ട്ര്‍മാരല്ല; പക്ഷേ ഇന്റിമസിയുണ്ട്; അവര്‍ രണ്ടുപേരുമാണ് പ്രൈമറി പാര്‍ട്ണര്‍മാര്‍; ഞാനും ആനന്ദും ഇപ്പോള്‍ സഹോദരങ്ങളെ പോലെ;പങ്കാളിക്ക്  പുതിയ സുഹൃത്തിനെ ലഭിച്ചതില്‍ സന്തോഷവതിയെന്ന് കനി കുസൃതി

Malayalilife
 ഞങ്ങള്‍ ഇപ്പോള്‍ റൊമാന്റിക് പാര്‍ട്ട്ര്‍മാരല്ല; പക്ഷേ ഇന്റിമസിയുണ്ട്; അവര്‍ രണ്ടുപേരുമാണ് പ്രൈമറി പാര്‍ട്ണര്‍മാര്‍; ഞാനും ആനന്ദും ഇപ്പോള്‍ സഹോദരങ്ങളെ പോലെ;പങ്കാളിക്ക്  പുതിയ സുഹൃത്തിനെ ലഭിച്ചതില്‍ സന്തോഷവതിയെന്ന് കനി കുസൃതി

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് കനി കുസൃതി. മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച കനി തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ്. നിരവധി അന്താരാഷ്ട്ര അവാര്‍ഡുകള്‍ കനി മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് തന്റെ കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് കനി എന്നും നിറഞ്ഞു നില്‍ക്കാറുണ്ട്. 

അഭിപ്രായങ്ങള്‍ എപ്പോഴും വെട്ടിത്തുറന്നും താരം  പറയുന്ന താരം അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. അതിനാല്‍ തന്നെ താരത്തിന്റെ അഭിമുഖങ്ങള്‍ എപ്പോഴും ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ പങ്കാളിയായ ആനന്ദ് ഗാന്ധിയെ കുറിച്ചും തന്റെ റിലേഷന്‍ഷിപ്പിനെ കുറിച്ചും അതില്‍ വന്ന മാറ്റത്തെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ്് കനി.ആനന്ദ് ഗാന്ധി മറ്റൊരു റിലേഷന്‍ഷിപ്പിലേക്ക് കടന്നെന്നും അതില്‍ താന്‍ ഹാപ്പിയാണെന്നും കനി പറഞ്ഞു. ആനന്ദിനോട് ഇപ്പോഴും ആത്മബന്ധമുണ്ടെന്നും, അത് സഹോദരനോടുള്ള പോലെയുള്ള ആത്മബന്ധമാണ്  ഉള്ളതെന്നും കനി പറഞ്ഞു

എപ്പോഴും ഓപ്പണ്‍ റിലേഷന്‍ഷിപ്പ് ഉള്ള ആളായിരുന്നു ഞാന്‍. ഒരു പങ്കാളിയെ കണ്ടുപിടിച്ച് ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കില്‍, അവളുടെ വീട്ടില്‍ കെട്ടാതെ പോലെ ഒരു മകളെ പോലെ ജീവിക്കാനാണ് എനിക്കിഷ്ടം. ആ ഒരു കുടുംബാന്തരീക്ഷം എനിക്ക് ഇഷ്ടമാണ്. എന്റെ ഭര്‍ത്താവ്, കുട്ടികള്‍ എന്നൊക്കെ പറയുന്നത് ഇഷ്ടമല്ല. എന്റെ സുഹൃത്തിനും പങ്കാളിക്കും കുട്ടികളുണ്ടെങ്കില്‍ ഞാനവരെ വളര്‍ത്താന്‍ സഹായിക്കും. ആനന്ദിനെ പരിചയപ്പെട്ടപ്പോഴാണ് ഇത്രയും കണക്ഷന്‍ ഉള്ള ഒരാളെ കിട്ടിയാല്‍ ഇതുമതി, ഇവരോടൊപ്പം ജീവിക്കാം എന്ന് തീരുമാനിച്ചത്. 

ആനന്ദ് മോണോഗാമസ് ആയ വ്യക്തിയാണെന്നും, പല പങ്കാളികള്‍ വേണമെന്ന് അവന് നിര്‍ബന്ധമില്ലെന്നും. പക്ഷേ താന്‍ ഓപ്പണ്‍ റിലേഷന്‍ഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ്, അവന് പറ്റിയ  ഒരാളെ ആനന്ദ് കണ്ടുപിടിച്ചുവെന്നും നടി പങ്ക് വച്ചു.'അവര്‍ രണ്ടുപേരും മോണോഗാമസ് ആള്‍ക്കാരാണ്. ഞങ്ങള്‍ ഇപ്പോള്‍ റൊമാന്റിക് പാര്‍ട്ട്ര്‍മാരല്ല, പക്ഷേ ഇന്റിമസിയുണ്ട്. ഞങ്ങള്‍ ഫാമിലിയാണ്. രണ്ട് പേര്‍ പാര്‍ട്ണര്‍ ആയി ഇരിക്കുമ്പോഴുള്ള ഇന്റിമസി അതുപോലെ ഇപ്പോള്‍ വെക്കില്ല. അല്ലെങ്കില്‍ ആ വരുന്ന പെണ്‍കുട്ടിയും ആനന്ദും ഓപ്പണ്‍ റിലേഷന്‍ഷിപ്പില്‍ ആയിരിക്കണം. പക്ഷേ അങ്ങനെയല്ല, അവര്‍ രണ്ടുപേരുമാണ് പ്രൈമറി പാര്‍ട്ണര്‍മാര്‍. ഞാനും ആനന്ദും ഇപ്പോള്‍ സഹോദരങ്ങളെ പോലെയാണ്.'' കനി കുസൃതി കൂട്ടിചേര്‍ത്തു.തുറന്ന് സംസാരിക്കുന്നതാണ് തനിക്കിഷ്ടമെന്നും ഒരുപക്ഷെ ഇക്കാര്യങ്ങള്‍ പറഞ്ഞ് കൊണ്ട് തനിക്കെതിരെ വിമര്‍ശനം വന്നേക്കാമെന്നും കനി കുസൃതി വ്യക്തമാക്കി.

2013 ല്‍ പുറത്തിറങ്ങിയഷിപ്പ് ഒഫ് തെസ്യൂസ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആനന്ദ് ഗാന്ധി. കൂടാതെ 2018 ല്‍ പുറത്തിറങ്ങിയ 'തുംബാദ്'( Tumbaad) എന്ന സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറും എക്‌സിക്യൂടീവ് പ്രൊഡ്യൂസറും ആനന്ദ് ഗാന്ധിയാണ്.ആനന്ദുമായുള്ള ബന്ധത്തെക്കുറിച്ച് കനി കുസൃതി മുന്‍പും സംവദിച്ചിട്ടുണ്ട്.

Read more topics: # കനി കുസൃതി.
Kani Kusruti about anand

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES