ഞാനും സ്വജനപക്ഷപാതത്തിന്റെ ഇരയായിരുന്നു; തുറന്ന് പറഞ്ഞ് സെയ്ഫ് അലി ഖാൻ

Malayalilife
ഞാനും സ്വജനപക്ഷപാതത്തിന്റെ ഇരയായിരുന്നു; തുറന്ന് പറഞ്ഞ്  സെയ്ഫ് അലി ഖാൻ

ബോളിവുഡിൽ ശ്രദ്ധേയനായ നടനാണ് സെയ്ഫ് അലി ഖാൻ. 1992-ൽ പുറത്തിറങ്ങിയ പരമ്പര എന്ന സിനിമയാണ്  താരത്തിന്റെ ആദ്യ ചിത്രം. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങിയ താരം ഇപ്പോൾ ബോളിവുഡിലെ സ്വജനപക്ഷപാതം മറനീക്കി  വന്ന സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. 

സുശാന്തിന്റെ മരണത്തിന്റെ  പശ്ചാത്തലത്തിലാണ് ഇക്കാര്യങ്ങൾ എല്ലാം തന്നെ പുറത്ത് വന്നിരിക്കുന്നത്.താരപുത്രനായിരുന്നിട്ടും തനിക്ക് ഇത് നേരിടേണ്ടി വന്നുവെന്നും സെയ്ഫ് തുറന്ന് പറയുന്നു. സുശാന്തിനൊപ്പം ദില്‍ ബേചാരാ എന്ന  പുതിയ സിനിമയിൽ സെയ്ഫ് അഭിനയിക്കുകയും ചെയ്‌തിരുന്നു.

സുശാന്ത് തന്നേക്കാളുമൊക്കെ വളരെ കഴിവുള്ള വ്യക്തിയായിരുന്നുവെന്നും കാണാനും സുന്ദരനായിരുന്നുവെന്നും നല്ല ഭാവിയുണ്ടായിരുന്നുവെന്നുമാണ് ഇപ്പോൾ സെയ്ഫ് അലി ഖാൻ  തുറന്ന് പറയുന്നത്.  സുശാന്ത് അഭിനയത്തേക്കാളുപരി തത്വചിന്ത, വാനനിരീക്ഷണം തുടങ്ങിയവയിലും തത്പരനായിരുന്നു സെയ്ഫ് പ്രതികരിച്ചു.  ദില്‍ ബേചാരയുടെ റിലീസ് ജൂലൈ 24-നാണ്.

I too was a victim of nepotism said Saif Ali Khan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES