ആ ലിപ് ലോക്ക് സീന്‍ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചു; വെളിപ്പെടുത്തലുമായി നടി ഹണി റോസ്

Malayalilife
ആ ലിപ് ലോക്ക് സീന്‍ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചു;  വെളിപ്പെടുത്തലുമായി നടി ഹണി റോസ്

ലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഹണി റോസ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം  ഇന്റിമേറ്റ് രംഗങ്ങളും ഗ്ലാമര്‍ വേഷങ്ങളും ചെയ്യാന്‍ എന്നും ധൈര്യം കാണിക്കുന്ന ഒരാളാണ്. വണ്‍ ബൈ ടു എന്ന ചിത്രത്തിനു വേണ്ടി ചെയ്ത ലിപ്പ് ലോക്ക് രംഗം ഏറെ ചര്‍ച്ചകള്‍ സൃഷിച്ചിരുന്നു. എന്നാല്‍  ഇപ്പോൾ ഇനി ലിപ് ലോക്ക് സീനുകള്‍ ചെയ്യുമ്പോള്‍ വളരെ ആലോചിച്ച് മാത്രമേ തീരുമാനമെടുക്കുവെന്ന് തുറന്ന് പറയുകയാണ് നടി.

ഹണിയുടെ വാക്കുകളിലൂടെ 

വണ്‍ ബൈ ടു വിലെ ലിപ് ലോക്ക് രംഗം നേരത്തെ അവര്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതില്‍ എന്റെ കഥാപാത്രം ജീവന് തുല്യം സ്നേഹിച്ച ഒരു വ്യക്തി മരിച്ചു പോകുന്നു.എന്നാല്‍ പെട്ടന്നു അയാള്‍ എന്റെ കഥാപാത്രത്തിന്റെ മുന്നില്‍ വന്നു നില്‍ക്കുന്ന ഒരു സീന്‍ ആണ്. ആലോചിച്ചു നോക്കിയപ്പോള്‍ ആ രംഗത്തില്‍ ലിപ്പ് ലോക്ക് ചെയ്യുന്നതില്‍ പ്രശ്നം ഒന്നും ഇല്ല എന്ന് തോന്നി, കാരണം ആ കഥയും കഥാപാത്രവും അത് അര്‍ഹിക്കുന്നുണ്ട്. ആ ലിപ്ലോക്ക് രംഗത്തില്‍ അഭിനയിച്ചതില്‍ എനിക്ക് ഒരു തെറ്റും തോന്നുന്നില്ല.എന്നാല്‍ എനിക്ക് വിഷമം തോന്നിയത് എപ്പോഴാണ് എന്നുവച്ചാല്‍ അവര്‍ ഈ സീന്‍ എടുത്തു അതിന്റെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചു. 

കഥാപാത്രം ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് അങ്ങനെ ചെയ്തത്. നമ്മള്‍ നല്ല ഉദ്ദേശത്തോടെ ആണ് ചെയുന്നെങ്കില്‍ പോലും പല കാര്യങ്ങളും മോശമാകാം.അതൊരു ബെഡ്‌റൂം സീന്‍ ഒന്നും അല്ലായിരുന്നു അതൊരു ഇമോഷണല്‍ സീക്വന്‍സ് ആയിരുന്നു. ഇനി ഒരു ലിപ്പ്‌ലോക്ക് രംഗം വരുകയാണെങ്കില്‍ ഞാന്‍ പത്തു തവണ എങ്കിലും ചിന്തിച്ചു സൂക്ഷിച്ചു മാത്രമേ തീരുമാനമെടുക്കു.

Honey rose words about the liplock scene

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES