Latest News

അണ്‍ബോക്സ് വിഡിയോയ്ക്കിടെ കുട്ടിബ്ലോ​ഗറിന് അമ്മയുടെ തല്ല്; തളരരുതെന്ന് പറന്ന് നടൻ അജു വര്‍​ഗീസ്

Malayalilife
അണ്‍ബോക്സ് വിഡിയോയ്ക്കിടെ കുട്ടിബ്ലോ​ഗറിന് അമ്മയുടെ തല്ല്; തളരരുതെന്ന്  പറന്ന് നടൻ അജു വര്‍​ഗീസ്

കൊറോണ കാലമായതിനാൽ തന്നെ ഇപ്പോൾ കുട്ടികളുടെ പഠനം ഓൺലൈൻ ക്ലാസ് ആയതിനാൽ തന്നെ  മൊബൈലും ടാബ്ലറ്റുമൊക്കെയാണ് ഇപ്പോൾ അവരുടെ  കൈയ്യിൽ. കുട്ടികള്‍  ഇപ്പോൾ പഠിക്കുന്നതിനും ​ഗെയിം കളിക്കുന്നതിനും  പുറമെ വിഡിയോ ബ്ലോ​ഗ് ചെയ്യാനും കാര്യമായി ശ്രമം നടത്തുന്നുണ്ട്. അത്തരത്തിൽ ഒരു അമ്മയുടെ തല്ലുവാങ്ങി ഹിറ്റാവുകയാണ് മറ്റൊരു കുട്ടി ബ്ലോ​ഗര്‍ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 

സോഷ്യൽ മീഡിയയിൽ കുട്ടി ബ്ലോ​ഗര്‍ അണ്‍ബോക്സ് വിഡിയോയുമായാണ്  എത്തിയത്. എന്നാല്‍ ഇന്‍ട്രോ പറയാന്‍  ആരംഭിച്ച കുട്ടിക്ക് പിന്നാലെ നിന്നും ചൂലുമായി എത്തിയ അമ്മയുടെ കയ്യില്‍ നിന്ന് നല്ല തല്ലു കിട്ടുകയും ചെയ്‌തു.  വിഡിയോയില്‍ ഉടനീളം ബ്ലോ​ഗറുടെ കരച്ചിലും അമ്മ ചീത്തപറയുന്നതും കേള്‍ക്കാം. എന്നാൽ ഇപ്പോൾ നടന്‍ അജു വര്‍​ഗീസാണ്  ഈ രസകരമായ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് എത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ പോസ്റ്റ് കുഞ്ഞിനെ പ്രശംസിച്ചുകൊണ്ടാണ്. ഇതില്‍ തളരുതെന്നും താരം സോഷ്യൽ മീഡിയിലൂടെ പറയുന്നു. 

സാഡ്ലി, ഇന്‍ട്രോ പറയാനേ ടൈം കിട്ടിയൊള്ളു . എന്നാല്‍ കുഞ്ഞിനെ വളരെ അധികം പ്രശംസിക്കുന്നു. ഈ ആവേശം ഇങ്ങനെതന്നെ സൂക്ഷിക്കൂ, തളരരുത്  എന്നാണ്  അജു കുറിച്ചത്. നിരവധി കമന്റുകളാണ് കുഞ്ഞിനെ പിന്തുണച്ചുകൊണ്ട് വരുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aju Varghese (@ajuvarghese) on

 

Aju varghese new instagram post goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES