"നിന്റെയീ ചിരി കാണുമ്പോൾ  മനസ്സു നിറയുന്നു": അഹാന കൃഷ്‌ണ

Malayalilife

തെന്നിന്ത്യൻ സിനിമ  ലോകത്തെ ശ്രദ്ധേയനായ താരമാണ് ചിരഞ്ജീവി സര്‍ജ. കൈനിറയെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങവേയായിരുന്നു നടന്റെ വിയോഗവും.  ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 39ാം വയസ്സില്‍ ചീരു വിടവാങ്ങിയത്. നടി മേഘ്‌ന രാജിനെ ചിരഞ്ജീവി സര്‍ജ രണ്ട് വര്‍ഷം മുന്‍പായിരുന്നു  ജീവിത സഖിയാക്കിയത്. നടന്റെ കുടുംബം ഏറെ വേദനയോടെ കഴിയുന്ന ഈ അവസരത്തിൽ ചിരഞ്ജീവി സർജയുടെ  ഭാര്യയും നടിയുമായ മേഘ്ന രാജ് നാല് മാസം ഗർഭിണിയായിരുന്നു. 

 കണ്ണീരുണങ്ങാത്ത കവിളുകളോടെ ചിരഞ്ജീവിയുടെ മരണാന്തരചടങ്ങുകളിലും കുഴിമാടത്തിനു അരികിലുമെല്ലാം ഇരിക്കുന്ന മേഘ്നയുടെ ചിത്രങ്ങള്‍ ആരാധകരെ  ഏറെ  വേദനിപ്പിക്കുന്ന കാഴ്ചയായി മാറിയിരുന്നു. എന്നാൽ ചിരഞ്ജീവി ഏവരെയും വിട്ട്  യാത്രയായിട്ട് ഒരു മാസം കഴിയുമ്പോൾ താരത്തിന്റെ ആത്മശാന്തിയ്ക്കായി വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചിരിന്നു കുടുംബം.  മേഘ്ന  സോഷ്യൽ മീഡിയയിലൂടെ പ്രാര്‍ത്ഥനായോഗത്തില്‍ നിന്നുള്ള ചിത്രങ്ങളും പ്രിയപ്പെട്ടവനെ കുറിച്ചുള്ള ഹൃദയസ്പര്‍ശിയായൊരു കുറിപ്പും പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോൾ  അതിന് നടി അഹാന കൃഷ്ണ നൽകിയിരുന്ന ഒരു മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 

"നിന്റെയീ ചിരി കാണുമ്പോൾ  മനസ്സു നിറയുന്നു," എന്നാണ് അഹാന കുറിക്കുന്നത്. കരച്ചിലിനും സങ്കടങ്ങള്‍ക്കും വേദനകള്‍ക്കുമൊടുവില്‍ സാധാരണജീവിതത്തിലേക്ക് മേഘ്ന തിരിച്ചുവരുന്ന സന്തോഷമാണ് എന്നാണ്  അഹാന കമന്റിലൂടെ വ്യക്തമാകുന്നത്. 

Read more topics: # Ahana krishna words about meghna
Ahana krishna words about meghna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES