പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടന്‍ കൃഷ്ണകുമാറിന്റേത്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. കൃഷ്ണകുമാറിന്റെ 4 മക്കളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അഹാന സിനിമയില്‍ പേരെടുത്ത നടിയായി മാറിക്കഴിഞ്ഞു. നടന്‍ കൃഷ്ണകുമാറിനെയും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും രാഷ്ട്രീയ ചായ്വുമൊക്കെ അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഈ കുടുംബം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. എന്നാൽ ഇപ്പോൾ നാലംഗ സംഘം പങ്കു വെച്ച ഡാന്‍സ് വിഡിയോയാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
വിഡിയോയുടെ മുന്നിൽ അഹാനയും ദിയയും നൃത്തം ചെയ്യുമ്പോൾ ഇഷാനിയും ഹന്‍സികയും പിന്നാലെ എത്തുന്നു. തുടര്‍ന്ന് നാലുപേരും മത്സരിച്ച് ചുവടുവയ്ക്കുന്നു. ഈ നാലുപേരും വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് മോഡേണ്‍ ലുക്കിലാണ്. സഹോദരിമാരുടെ തകര്‍പ്പന്‍ പ്രകടനം വീട്ടിലെ സ്വീകരണമുറിയില്‍ വച്ചാണ്. ഒന്നര മിനിട്ടോളം ദൈര്‍ഘ്യമുള്ള വിഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
നാൽവർ സംഘത്തിന്റെ നൃത്തത്തെ ഒട്ടേറെ പേർ പ്രശംസിച്ച് എത്തുകയും ചെയ്‌തു. പ്രേക്ഷകർ ഓരോരുത്തരും ഒന്നിനൊന്ന് മെച്ചമാണെന്നാണ് അഭിപ്രായപ്പെടുന്നത് . സമൂഹമാധ്യമങ്ങളില്‍ നൃത്ത വിഡിയോകളും പാട്ടുകളുമൊക്കെയായി സജീവമാണ് അഹാനയും സഹോദരിമാരും. മുമ്പും നാലുപേരും ഒരുമിച്ചുള്ള ഡാന്‍സ് വിഡിയോ വൈറലായിട്ടുണ്ട്.