മലയാള സിനിമയില്‍ ശ്രദ്ധേയനായ സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. ഒരുപിടി നല്ല ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹം ഇപ്പോൾ ജാതി തിരിവ് ഉണ്ടെന്ന് പറയുന്നതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്ന് തുറന്ന് പറയുകയാണ്. മലയാള സിനിമയില്‍ തനിക്ക് അറിയാവുന്ന ആകെയുള്ള രണ്ട് ജാതി കാശ് ഉള്ളവനും കാശ് ഇല്ലാത്തവനും എന്നതാണെന്നും അടൂര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.
'മലയാള സിനിമയില്‍ ജാതി തിരിവ് ഉണ്ട് എന്നൊക്കെ പറയുന്നത് വലിയ അസംബന്ധമാണ്. ഞാന്‍ വാണിജ്യ സിനിമകളുടെ ആരാധകന്‍ ഒന്നുമല്ല പക്ഷെ അവിടെ ജാതി തിരിവ് ഇല്ല. ഏറ്റവും നന്നായി മാര്‍ക്കറ്റ് ചെയ്യപ്പെടാന്‍ കഴിവുള്ളത് ആരോ അവരെയാണ് സിനിമയില്‍ ഉപയോഗിക്കുന്നത്. അല്ലാതെ അവിടെ ജാതി നോട്ടമൊന്നുമില്ല സിനിമയില്‍ ആകെയുള്ളത് രണ്ട് ജാതിയാണ് കാശ് ഉണ്ടാക്കുന്നവരും, കാശ് ഉണ്ടാക്കാത്തവരും.
ഞാനൊക്കെ രണ്ടാമത്തെ ജാതിയില്‍പ്പെട്ടവരാണ്. വാണിജ്യ സിനിമയില്‍ മാത്രമല്ല അല്ലാതെയുള്ള കലാമൂല്യമുള്ള സിനിമകളിലും അത്തരം ചിന്തകളില്ല. ഇതൊക്കെ മുഖ്യ വിഷയമാക്കി ചിലര്‍ സിനിമയിലേക്ക് ഇറങ്ങുന്നുണ്ട്. പക്ഷേ അങ്ങനെ ഒരു ജാതി ചിന്ത സിനിമയില്‍ ഇല്ല എന്നതാണ് വാസ്തവം'. അടൂര്‍ ഗോപാലകൃഷ്ണന്‍ പങ്കുവയ്ക്കുന്നു.