Latest News

വനത്തിനുള്ളില്‍ ഒറ്റപ്പെട്ട് അമലാ പോള്‍; സസ്‌പെന്‍സും ത്രില്ലറും നിറഞ്ഞ രംഗങ്ങളുമായി എത്തിയ അതോ അന്ത പറവൈ പോല ടീസര്‍ ട്രെന്റിങില്‍ ലിസ്റ്റില്‍

Malayalilife
വനത്തിനുള്ളില്‍ ഒറ്റപ്പെട്ട് അമലാ പോള്‍; സസ്‌പെന്‍സും ത്രില്ലറും നിറഞ്ഞ രംഗങ്ങളുമായി എത്തിയ അതോ അന്ത പറവൈ പോല ടീസര്‍ ട്രെന്റിങില്‍ ലിസ്റ്റില്‍

ടൈയ്ക്ക് ശേഷം അമല പോള്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രം അതോ അന്ത പറവൈ പോലയുടെ ടീസര്‍ പുറത്തിറങ്ങി. സസ്‌പെന്‍സും ത്രില്ലറും നിറഞ്ഞ രംഗങ്ങളുമായി എത്തിയ ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നു. യുട്യൂബ് ട്രെന്റിങ് ലിസ്റ്റിലും ടീസര്‍ ഇടംപിടിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍ ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയ്ലര്‍ പുറത്തിറക്കിയത്.വിനോദ് കെ ആര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു മിനുട്ട് നാല്‍പ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുക്കുന്നത്. അമലയുടെ കഥാപാത്രം കാട്ടില്‍ അകപ്പെടുകയും തുടര്‍ന്ന് അവിടുന്നു രക്ഷപ്പെടുന്നതുമാണ് ചിത്രം പറയുന്നത്.

സമീര്‍ കൊച്ചാര്‍,ആശിഷ് വിദ്യാര്‍ഥി, സുപ്രീം സുന്ദര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അരുണ്‍ രാജഗോപാലന്‍. സംഗീതം ജേക്സ് ബിജോയ്. ഛായാഗ്രഹണം സി.ശാന്തകുമാര്‍. എഡിറ്റിംഗ് ജോണ്‍ എബ്രഹാം. സംഘട്ടനം സുപ്രീം സുന്ദര്‍. സെഞ്ചുറി ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ജോണ്‍സ് ആണ് നിര്‍മ്മാണം. മോഹന്‍ലാല്‍ ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയ്ലര്‍ പുറത്തിറക്കിയത്.

Adho Andha Paravai Pola Tamil Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES