ലോകസുന്ദരിയും മിമി എന്ന് വിളിപ്പേരുള്ള ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്ര നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കുന്ന നടിയാണ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രിയങ്ക 2000ത്തിലെ ലോക സുന്ദരി പട്ടവും നേടിയിട്ടുണ്ട്. വിജയ് നായകനായി അഭിനയിച്ച തമിഴൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തൻറെ അഭിനയ ജീവിതത്തിന് തന്നെ തുടക്കം കുറിക്കുന്നതും. എന്നാൽ ഇപ്പോൾ 2021 വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട ഹര്‍നാസ് സന്ധുവിനെ അഭിനന്ദിച്ച് നടി പ്രിയങ്ക ചൊപ്ര രംഗത്ത് എത്തിയിരിക്കുകയാണ്. ഹര്‍നാസ് സന്ധു വിശ്വസുന്ദരി പട്ടം കരസ്ഥമാക്കിയതിന് പറ്റിയുള്ള ചോദ്യമുയര്‍ന്നത് പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രമായ മട്രിക്സ് റിസറക്ഷന് എന്ന ചിത്രത്തിന്റെ പ്രൊമോഷനിടയിലായിരുന്നു.
‘ഈ വാര്‍ത്ത കേട്ടു വളരെ സന്തോഷം തോന്നുന്നു. ഇത് ഹര്‍നാസിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ യാത്രയുടെ തുടക്കമാണ്. അവള് വളരെ മിടുക്കിയും സുന്ദരിയുമാണ്,’ പ്രിയങ്ക പറഞ്ഞു. 2021 വിശ്വ സുന്ദരിയായതിന് പിന്നാലെ ഹര്‍നാസിനെ അഭിനന്ദിച്ചുകൊണ്ട് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു.
2017ല്‍ ടൈംസ് ഫ്രഷ് ഫേസിലൂടെയാണ് ഹര്‍നാസ് സൗന്ദര്യമത്സര യാത്ര ആരംഭിച്ചത്. 21 കാരിയായ ഹര്‍നാസ് ഇപ്പോള്‍ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്. പ്രിയങ്ക ചോപ്ര മിസ് ഇന്ത്യ കിരീടം തന്റെ പതിനെട്ടാം വയസ്സിലാണ് ചൂടുന്നത്. ആ മിസ് ഇന്ത്യ പട്ടം എന്ന് പറയുന്നത് അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വമായ പ്രിയങ്കയുടെ ജീവിതത്തിലെ തന്നെ നാഴികക്കല്ല് കൂടിയാണ്. രണ്ടു പതിറ്റാണ്ടായിരിക്കുകയാണ് ഇന്ത്യന്‍ എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയില്‍ പ്രിയങ്ക പൂര്‍ത്തിയാക്കുകയാണ്. മിസ് ഇന്ത്യ മത്സരത്തിന്റെ അവസാന റൗണ്ടില്‍ 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജഡ്ജസ് തനിക്കു നേരെ തൊടുത്ത രസകരമായ ചോദ്യത്തിന് പ്രിയങ്ക നല്കിയ മറുപടിയുമെല്ലാം സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു