ഇരുപത് ദിവസം കഴിഞ്ഞപ്പോള്‍ മമ്മി എന്നെ കൈയോടെ പിടികൂടി; തുറന്ന് പറഞ്ഞ് ശാലിന്‍ സോയ

Malayalilife
ഇരുപത് ദിവസം കഴിഞ്ഞപ്പോള്‍ മമ്മി എന്നെ കൈയോടെ പിടികൂടി; തുറന്ന് പറഞ്ഞ് ശാലിന്‍ സോയ

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക്  ഏറെ സുപരിചിതയായ താരങ്ങളിലൊരാളാണ് ശാലിന്‍ സോയ. ടെലിവിഷന്‍ പരിപാടികളിലൂടെ കരിയറിന് തുടക്കം കുറിച്ച ശാലിൻ അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന്  ഇതിനോടകം   തന്നെ തെളിയിക്കുകയും ചെയ്‌തിരുന്നു.  ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഒാട്ടോഗ്രാഫ് പരമ്പരയിലെ  ദീപാറാണി എന്ന കഥാപാത്രമായിരുന്നു താരത്തിന്റെ കരിയറിലെ പ്രധാന വഴിത്തിരിവായി മാറിയത്. എന്നാൽ ഇപ്പോൾ തന്റെ മമ്മി അറിയാതെ ചെയ്തിരുന്ന കാര്യം മമ്മി കയ്യോടെ പിടിച്ച അനുഭവം പറയുകയാണ് ശാലിന്‍. 

കുട്ടികാലം മുതലേ താന്‍ നന്നായി ഫുഡ് കഴിക്കുമായിരുന്നു, അങ്ങനെയാണ് ഞാന്‍ ഇത്രയും ചബ്ബി ആയത്. പലരും എന്റെ തടിയെക്കുറിച്ച് നെഗറ്റീവ് കമന്റുകള്‍ പറഞ്ഞുതുടങ്ങിയെന്നും, ആദ്യമൊന്നും ഞാന്‍ കാര്യമാക്കിയില്ലെന്നും ശാലിന്‍ പറയുന്നു. പക്ഷേ, പതിയെ അതെന്നെ ബാധിച്ചുതുടങ്ങി. ഒരുവേള, ഈ തടി എന്റെ കരിയറിനെപ്പോലും ബാധിച്ചേക്കുമെന്നു ഞാന്‍ ഭയപ്പെട്ടു തുടങ്ങി. അപ്പോഴൊന്നും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നില്ല. പല പ്രൊജക്റ്റുകളുടെ തിരക്കില്‍ നടക്കുമ്പോഴും തടിയുടെ പേരിലുള്ള വിമര്‍ശനങ്ങള്‍ മനസ്സിലങ്ങനെ മായാതെ കിടന്നു. അങ്ങനെയിരിക്കുമ്പോഴാണ് ലോക്ഡൗണ്‍ തുടങ്ങിയത്.

ഡയറ്റ് ചെയ്യാനും വ്യായാമത്തിനുമൊക്കെ ആവശ്യത്തിനു സമയം. നേരത്തേ എന്റെ സുഹൃത്തുക്കളുമൊക്കെയായി വണ്ണം കുറയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ പലരും കീറ്റോ ഡയറ്റിനെക്കുറിച്ച് പറഞ്ഞുകേട്ടു. ഒരുപാട് നാളത്തേയ്ക്ക് ഈ ഡയറ്റ് എടുക്കുന്നത് റിസ്‌കാണെങ്കിലും കുറഞ്ഞ സമയം കൊണ്ടു തന്നെ നല്ല ഫലം കിട്ടുമെന്ന് പലരും അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. അതുകൊണ്ടൊക്കെ തന്നെ ഞാന്‍ കീറ്റോ ഡയറ്റ് തന്നെയാണ് തീരുമാനിച്ചത്. കീറ്റോ ചെയ്തു ഇരുപത് ദിവസം കഴിഞ്ഞപ്പോഴാണ് മമ്മി എന്നെ കൈയോടെ പിടികൂടിയത്. പിന്നെ ഗൂഗിളില്‍ നിന്നും ഒരു നീണ്ട ലിസ്റ്റുമായി എന്റെ അടുത്തേക്ക് വന്നു, സൈഡ് എഫക്ടിനെ കുറിച്ചുള്ള ലിസ്റ്റ് ആയിരുന്നു അത്, മുടി പോകും, ക്ഷീണമാകും എന്നിങ്ങനെ ആയിരുന്നു ലിസ്റ്റ്. കുറേ വഴക്കും കേട്ടു. എന്നാല്‍ കീറ്റോ ചെയ്തിട്ട് തനിക്ക് ഒരു സൈഡ് എഫക്റ്റും വന്നില്ല എന്ന് താരം പറയുന്നു. ഞാന്‍ വെള്ളം ധാരാളമായി കുടിക്കാറുണ്ട് എന്ന് ശാലിന്‍ പറയുന്നു.

Actress shalin soya words about her memories

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES