ബാലചന്ദ്ര മേനോന്റെ ഹിറ്റ് സിനിമയായ ഏപ്രില്‍ പതിനെട്ട് എന്ന ചിത്രത്തിലൂടെ നായികയായിട്ടാണ് ശോഭന സിനിമയിലെത്തുന്നത്. ശേഷം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി അനേകം സിനിമകളില്‍ അഭിനയിച്ചു. രണ്ട് തവണ ദേശീയ പുരസ്‌കാരവും മറ്റ് അനേകം പുരസ്‌കാരങ്ങളുമൊക്കെ നേടി മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ താരസുന്ദരിയാണ് ശോഭന.
സിനിമയില്‍ നിന്നും മാറി നൃത്ത ലോകത്ത് സജീവമായ നടി വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരിച്ച് വന്നിരുന്നു. ഇപ്പോഴിതാ മുതിര്‍ന്ന നടിയായ കവിയൂര്‍ പൊന്നമ്മ ശോഭനയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്. താന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ് ശോഭന എന്ന് പറഞ്ഞതിനൊപ്പം നടിയുടെ തുടക്കകാലത്തെ കുറിച്ചും കൈരളിയ്ക്ക് നല്‍കിയ പഴയൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ വീഡിയോ ആണ് വീണ്ടും പ്രചരിക്കുന്നത്.
പത്തോ പതിനാലോ വയസുള്ളപ്പോഴാണെന്ന് തോന്നുന്നു ബാലചന്ദ്ര മേനോന്റെ സിനിമയില്‍ അഭിനയിക്കുന്നത്. അത് കഴിഞ്ഞ് കാണാമറയത്ത് എന്ന സിനിമയിലാണ്. സിനിമാക്കാരുടെ കുടുംബത്തിലാണ് ജനിച്ചതെങ്കിലും ഇവള്‍ക്ക് അതൊന്നും അറിഞ്ഞ് കൂടാ. ആരോട് എങ്ങനെ പെരുമാറണം, എന്ത് ചെയ്യണം, ഒന്നും അറിയില്ല. സംവിധായകനോടും വലിയ ആര്‍ട്ടിസ്റ്റുകളോടും ഭവ്യതയോടെ പെരുമാറണം, അങ്ങനെ ഒരു കാര്യവും അറിയില്ല. ആദ്യ ദിവസം തന്നെ ഡ്രസ് തയ്യിച്ച് കൊണ്ട് വന്നത് ശോഭനയ്ക്ക് ഇടാന്‍ കൊടുത്തു.
ഡ്രസ് ഇട്ടത് എന്തോ വലിയ പ്രശ്നമായിരുന്നു. എല്ലാം അഴിച്ചെടുത്ത് കോസ്റ്റിയൂമറിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ്, എന്നയ്യ, നീ തയ്യിച്ച് വെച്ചിരിക്കുന്നതെന്ന് ചോദിച്ചു. അതും പറഞ്ഞ് ഭയങ്കര ബഹളമായിരുന്നു. അപ്പോള്‍ വിളിച്ചിട്ട് മോളെ ഇങ്ങനെയൊന്നും ആരോടും പറയരുതെന്ന് പറഞ്ഞു. ഇല്ല ആന്റി. അളവ് എടുത്തിട്ടും ഇതെന്താണ് തയിച്ച് വെച്ചിരിക്കുന്നത്. അവരോടത് ശരിയാക്കാന്‍ പറഞ്ഞാല്‍ മതി. ലേശം സോഫ്റ്റ് ആയി സംസാരിക്കണം എന്നൊക്കെ പറഞ്ഞ് കൊടുത്തു.
എന്നെ വലിയ ഇഷ്ടമാണ്. അതുപോലെ തന്നെ എനിക്കും ഇഷ്ടമാണ്. എന്റെ കൊച്ചുമോള്‍ നന്നായി ഡാന്‍സ് ചെയ്യും. അവള്‍ ഡാന്‍സ് കളിക്കുന്നത് കാണുമ്പോഴൊക്കെ എനിക്ക് ശോഭനയെയാണ് ഓര്‍മ്മ വരിക. പാലക്കാട് വച്ച് മേഘതീര്‍ഥം എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ ശോഭന വന്നിരുന്നു. കണ്ട ഉടനെ എന്നെ അങ്ങ് കെട്ടിപ്പിടിച്ചു. അവിടെ സ്വരലയ പരിപാടി അവതരിപ്പിക്കാന്‍ എത്തിയതാണ്. ആ പടത്തില്‍ നായിക വേഷം ചെയ്യാന്‍ വേണ്ടി പുള്ളിക്കാരിയോട് ഞാനൊന്ന് സൂചിപ്പിച്ചു.
'അയ്യോ ആന്റി, എനിക്ക് സമയമില്ലല്ലോ, ഞാനിങ്ങനെ ഡാന്‍സില്‍ മുഴകി നടക്കുകയാണെന്ന്' പറഞ്ഞു. എപ്പോഴും കാണുന്നില്ലെങ്കിലും വിളിക്കുന്നില്ലെങ്കിലും ഒരു മാനസിക ബന്ധം തീര്‍ച്ചയായും ഉണ്ട്. പത്മിനിയുടെയും ലളിതയുടെയും സഹോദരന്റെ മകള്‍ ആയത് കൊണ്ടോ, സുകുമാരിയമ്മയുടെ കസിന്‍ ആയതുമൊക്കെ കൊണ്ട് വലിയൊരു അടുപ്പം ശോഭനയുമായിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള പെണ്‍കുട്ടിയാണ്.