Latest News

മതവും ആശയവും അല്ല സഹജീവി സ്‌നേഹവും ജീവനുമാണ് വലുത് എന്ന് തിരിച്ചറിയേണ്ട കാലം വന്നിരിക്കുന്നു; കുറിപ്പ് പങ്കുവച്ച് ഷൈൻ ടോം ചാക്കോ

Malayalilife
മതവും ആശയവും അല്ല സഹജീവി സ്‌നേഹവും ജീവനുമാണ് വലുത് എന്ന് തിരിച്ചറിയേണ്ട കാലം വന്നിരിക്കുന്നു; കുറിപ്പ് പങ്കുവച്ച് ഷൈൻ ടോം ചാക്കോ

തിഹാസ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഷൈൻ ടോം ചാക്കോ. ജീവിതത്തില്‍  ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം ധീരതയോടെ തരണം ചെയ്യാനും ഷൈന് സാധിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ സമൂഹത്തിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ താരം പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയി ശ്രദ്ധ നേടുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

 പ്രായമുള്ളവര്‍ രോഗമുള്ളവര്‍ എന്നിവരാണ് കോവിഡാനന്തരം മരണപ്പെടുന്നത് എന്നൊരു മിഥ്യാ ധാരണ നിലനിന്നിരുന്നു പലര്‍ക്കുമിടയില്‍. കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ നമ്മള്‍ക്കിടയിലെ ചെറുപ്പക്കാരുടെ ചെറുപ്പക്കാരികളുടെ മരണ സംഖ്യ വര്‍ദ്ധനവ് മനസ്സിലാകും. അതിനാല്‍ മിഥ്യാ ധാരണകള്‍ മാറ്റിവെച്ചു അവരവരുടെയും കുടുംബത്തിന്റെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യവും, സുരക്ഷയും, ജീവനും കാത്തു സൂക്ഷിക്കണം എന്നൊരു ഉത്തരവാദിത്വമുണ്ട് നമുക്ക്. രാഷ്ട്രീയവും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളും മാറ്റിവെക്കുക ഇത് ഒന്നിച്ചു അതിജീവിക്കേണ്ട സമയമാണ് മനുഷ്വത്വം എന്ന വാക്കിന്റെ അര്‍ഥം എന്നും ഓര്‍ക്കപ്പെടുന്ന കാലമാണ് മതവും ആശയവും അല്ല സഹജീവി സ്‌നേഹവും ജീവനുമാണ് വലുത് എന്ന് തിരിച്ചറിയേണ്ട കാലം.

ഡബിള്‍ മാസ്‌ക്ക് ശീലമാക്കുക, ഹാന്‍ഡ് ഗ്ലൗസ് ധരിക്കുക, പുറത്ത് പോയി വന്നാല്‍ സാനിട്ടൈസര്‍ ഉപയോഗിക്കുക, പറ്റിയാല്‍ ഒരു കുളി പാസ്സാക്കുക. നമുക്ക് ഈ കൊച്ചു ജീവിതം ഇങ്ങനെ സന്തോഷത്തില്‍ ജീവിച്ചു തീര്‍ക്കണ്ടതാണ്വീണ്ടും കാണേണ്ടവരാണ്. 

 

 

Actor shine tom chako note about covid

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES