കേരള സമൂഹത്തിൽ വലിയ രീതിയിലാണ് സ്ത്രീധന പീഡനത്തിന് ഇരയായി കൊല്ലം സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവം ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ ഇപ്പോൾ വിസ്മയ തനിക്ക് എഴുതിയ കത്തിനെ കുറിച്ച് നടൻ കാളിദാസ് ജയറാം വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ കത്ത് സമൂഹമാധ്യമത്തിലൂടെ വിസ്മയയുടെ സുഹൃത്തായ അരുണിമയാണ് കഴിഞ്ഞ ദിവസം പങ്കുവച്ചത്. കോളജിൽ കാളിദാസിന് വേണ്ടി വാലന്റൈൻ ദിനത്തിൽ നടത്തിയ പ്രണയലേഖന മത്സരത്തിൽ പങ്കെടുത്തപ്പോൾ എഴുതിയ കത്തിനെ കുറിച്ചാണ് അരുണിമ പങ്കുവെച്ചത്.
കാളിദാസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ വിസ്മയയുടെ വിയോഗത്തിൽ താൻ അതീവ ദുഖിതനാണെന്ന് കുറിച്ചു. ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുന്ന കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടപ്പെടുകയെന്നത് അംഗീകരിക്കാൻ കഴിയാത്തതാണെന്നും കാളിദാസ് കുറിപ്പിലൂടെ പറയുകയാണ്.
‘പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്! ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുന്ന കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടപ്പെടുകയെന്നത് അംഗീകരിക്കാൻ കഴിയാത്തതാണ്. ഇത് വെറുമൊരു ഹാഷ്ടാഗായി മാത്രം ഒതുങ്ങാതെ, നമ്മുടെ പെൺക്കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം.