Latest News

സിനിമ മേഖലയിൽ ഏറ്റവും വലിയ പ്രശ്നമാണ് സീനിയോറിറ്റിൽ മനസ്സ് തുറന്ന് നടൻ ജയസൂര്യ

Malayalilife
സിനിമ മേഖലയിൽ ഏറ്റവും വലിയ പ്രശ്നമാണ് സീനിയോറിറ്റിൽ മനസ്സ് തുറന്ന് നടൻ ജയസൂര്യ

ദോസ്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് ജയസൂര്യ. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പണിവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ അനുഭവമാണ് ഏറ്റവും വലിയ വില്ലനെന്ന് തുറന്ന് പറയുകയാണ്  നടൻ ജയസൂര്യ. അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് രേഖ മേനോനുമായി നടത്തിയ അഭിമുഖത്തിനിടെയാണ്  സംസാരിച്ചത്. 

സിനിമ മേഖലയിൽ ഏറ്റവും വലിയ പ്രശ്നമാണ് സീനിയോറിറ്റി. ഞാൻ ഇരുപത് വർഷമായി ഇന്റസ്ട്രിയിലുണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല. പുതിയതായി വരുന്നയാൾക്ക് സിനിമയെപ്പറ്റി നല്ല ക്ലാരിറ്റി ഉണ്ടെങ്കിൽ ചോദ്യം ചോദിക്കുന്നതിൾ എന്താണ് തെറ്റ് എന്നും അദ്ദേഹം ചോദിച്ചു. നവാ​ഗതനായ അഭിജിത്ത് ജോസഫാണ് ജോൺ ലൂഥർ സംവിധാനം ചെയ്തത്.

ഷൂട്ടിംഗ് സമയത്ത് സംവിധായകനോട് ജയസൂര്യ നിരന്തരം  ചോദ്യം ചോദിക്കുമായിരുന്നെന്ന് കേട്ടിരിന്നു എന്ന അവതാരകയുടെ ചോദ്യത്തിനാണ് ജയസൂര്യ മറുപടി നൽകിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് താൻ നിരന്തരം ചോ​ദ്യം ചോദിക്കു കാരണം ഒരുപാട് നാളെത്തെ ഗ്യാപ്പ് എടുത്താണ് ചിത്രം ഷൂട്ട് ചെയ്തത്. അതുകൊണ്ട് തന്നെ സിനിമയെപ്പറ്റി അവന് ഓർമ്മയുണ്ടോ എന്ന് തനിക്കറിയാനായിരുന്നെന്നും തമാശ രൂപേണ അദ്ദേഹം പറ‍ഞ്ഞു.

അഭിജിത്ത് അല്ലാതെ മറ്റൊരു സംവിധായകനായിരുന്നെങ്കിൽ സിനിമ ഉപേക്ഷിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജയസൂര്യ പൊലീസ് വേഷത്തിലെത്തിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായിരുന്നു ജോൺ ലൂഥർ. തിയേറ്ററിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു നേടാൻ കഴിഞ്ഞിരുന്നത്.

Read more topics: # Actor jayasurya,# words about cinema
Actor jayasurya words about cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES