സംവിധായകരുടെ ബ്രില്ല്യൻസ് എന്ന പേരിലുള്ള ചർച്ചകള്‍ക്ക് മലയാള സിനിമയിൽ തുടക്കമിട്ട സംവിധായകനാണ് ദിലീഷ് പോത്തൻ. സോഷ്യൽമീഡിയയിലടക്കം അദ്ദേഹത്തിന്‍റെ സിനിമകളിറങ്ങി കഴിഞ്ഞാൽ പോത്തേട്ടൻസ് ബ്രില്ല്യൻസ് ചര്‍ച്ചകള്‍ നിറയാറുണ്ട്. അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത് മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ രണ്ട് സിനിമകള്‍ മാത്രമാണ്. അണിയറയിൽ മൂന്നാമത്തെ സിനിമയായ ജോജി ഒരുങ്ങുകയുമാണ്. മികച്ചൊരു നടനും നിര്‍മ്മാതാവും കൂടിയാണ് അദ്ദേഹം.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അദ്ദേഹം ഇൻസ്റ്റയിൽ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രം വൈറലായിരിക്കുകയാണ്. “റണ്ണിംഗ് സക്സസ്ഫുള്ളി” എന്ന തലക്കെട്ടോടെയാണ് ഭാര്യ ജിംസിയ്ക്ക് ഒപ്പം നിൽക്കുന്നൊരു ചിത്രം അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ബാത്ത് ടവൽ ചുറ്റിയാണ് നിൽക്കുന്നത്. ഈ ചിത്രം അദ്ദേഹം എട്ടാം വിവാഹവാർഷികത്തോട് അനുബന്ധിച്ചാണ് പങ്കുവച്ചിരിക്കുന്നത്. ഇവര്‍ 2012 ലായിരുന്നു വിവാഹിതരായത്. ആഞ്ചലീന, എൽബിൻ എന്നിവരാണ് മക്കള്‍.
നിരവധി താരങ്ങൾ ഉള്‍പ്പെടെയുള്ളവർ ഇൻസ്റ്റയിൽ പങ്കുവെച്ച ചിത്രത്തിന് താഴെ ലൗ റിയാക്ഷനുകളുമായി എത്തിയിട്ടുണ്ട്. സെന്തിൽ കൃഷ്ണ, ഷെബിൻ ബെൻസൺ തുടങ്ങിയവരടക്കമുള്ള താരങ്ങൾ കമന്‍റുകളിട്ടിട്ടുണ്ട്. ചിൽ സാറാ ചിൽ എന്ന കമന്‍റുകളുമായും ചിലരെത്തിയിട്ടുണ്ട്. സഹസംവിധായകനായാണ് സിനിമാമേഖലയിലേക്ക് കോട്ടയം ജില്ലയിലെ ഓമല്ലൂരിൽ ജനിച്ച അദ്ദേഹം എത്തിയത്. പിന്നീട് നടനായി സംവിധായകനായി നിര്‍മ്മാതാവായി പ്രേക്ഷകർക്ക് മുന്നിൽ സജീവമായിരുന്നു.