Latest News

ഒടിയന്‍ മാണിക്യന്റെ ഔദ്യോഗിക പോസ്റ്ററെത്തി; മോഹന്‍ലാലിനൊപ്പം നിറഞ്ഞു നില്‍ക്കുന്നത് മഞ്ജുവും പ്രകാശ് രാജും; ട്രെയിലറിന് പിന്നാലെ പോസ്റ്ററും ഏറ്റെടുത്ത് പ്രേക്ഷകര്‍

Malayalilife
ഒടിയന്‍ മാണിക്യന്റെ ഔദ്യോഗിക പോസ്റ്ററെത്തി; മോഹന്‍ലാലിനൊപ്പം നിറഞ്ഞു നില്‍ക്കുന്നത് മഞ്ജുവും പ്രകാശ് രാജും; ട്രെയിലറിന് പിന്നാലെ പോസ്റ്ററും ഏറ്റെടുത്ത് പ്രേക്ഷകര്‍

മോഹന്‍ലാല്‍ ഒടിയനായെത്തുന്ന ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്ത്. ഗംഭീര വരവേല്‍പ്പാണ് ട്രെയിലറിന് പ്രേക്ഷകര്‍ നല്‍കിയത്. ട്രെയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് പോസ്റ്ററും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പ്രകാശ് രജ് എന്നിവരാണ് പോസ്റ്ററില്‍ നിറഞ്ഞു നില്‍ക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ട്രെയ്ലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. 

മോഹന്‍ലാല്‍ ചിത്രത്തില്‍ ഒടിയനായെത്തുമ്പോള്‍ പ്രകാശ് രാജ് ആണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ പ്രഭയായെത്തുന്നു. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്. പുലി മുരുകന് ശേഷം മോഹന്‍ലാല്‍ ചിത്രത്തില്‍ വീണ്ടും കൊറിയോഗ്രഫി ചെയ്തിരിക്കുകയാണ് പീറ്റര്‍ ഹെയ്ന്‍.


വിക്രം വേദയുടെ പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ച സാം സി എസ്സാണ് ചിത്രത്തിന്റെയും പശ്ചാത്തലസംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവും മാധ്യമ പ്രവര്‍ത്തകനുമായ ഹരി കൃഷ്ണന്‍ തിരക്കഥയൊരുക്കുന്നു. ഷാജി കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലും വാരണാസ്സിയിലുമായാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

odiyan manikyan official poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES