വിജയ്-അറ്റ്‌ലി ചിത്രം 'തെരി' ഹിന്ദിലേക്ക്; മുഴുനീള ആക്ഷന്‍ ഹീറോ ആയി വരുണ്‍ ധവാന്‍; കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം: ടീസര്‍ പുറത്ത് 

Malayalilife
 വിജയ്-അറ്റ്‌ലി ചിത്രം 'തെരി' ഹിന്ദിലേക്ക്; മുഴുനീള ആക്ഷന്‍ ഹീറോ ആയി വരുണ്‍ ധവാന്‍; കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം: ടീസര്‍ പുറത്ത് 

വിജയ്-അറ്റ്‌ലി ചിത്രം 'തെരി' ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. 'ബേബി ജോണ്‍' എന്നാണ് ഹിന്ദിയില്‍ സിനിമയുടെ ടൈറ്റില്‍. വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രം അറ്റ്ലിയാണ് നിര്‍മിക്കുന്നത്. 2019 ല്‍ ജീവയെ നായകനാക്കി 'കീ' എന്ന ചിത്രമൊരുക്കിയ കലീസ് ആണ് ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തമിഴിലെ കഥ നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയൊരു തരത്തില്‍ ഒരു വമ്പന്‍ മാസ്സ് ചിത്രമായിട്ടാണ് ബേബി ജോണിനെ അവതരിപ്പിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഇതുവരെ കാണാത്ത തരത്തില്‍ ഒരു മുഴുനീള ആക്ഷന്‍ ഹീറോ ആയിട്ടാണ് ചിത്രത്തില്‍ വരുണ്‍ ധവാന്‍ എത്തുന്നത്. 

നവംബര്‍ 8 ന് ചിത്രം തിയേറ്ററുകളില്‍ ഡിസംബര്‍ 25 ന് ചിത്രം തിയേറ്ററിലെത്തും. ഒരു പുതിയ ഫ്ലേവര്‍ ഞങ്ങള്‍ ബേബി ജോണിന് നല്‍കിയിട്ടുണ്ട്. ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെയും സിനിമയില്‍ ചേര്‍ത്തിട്ടുണ്ട്. ഹിന്ദി പ്രേക്ഷകര്‍ക്ക് ഉറപ്പായും 'ബേബി ജോണ്‍' ഒരു പുതിയ അനുഭവമായിരിക്കുമെന്ന് അറ്റ്ലീ മുന്‍പ് പറഞ്ഞിരുന്നു. 

ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിള്‍ പ്രൊഡക്ഷന്‍സിന് കീഴില്‍ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകള്‍ എഴുതിയിരിക്കുന്നത്. കീര്‍ത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ചിത്രത്തില്‍ സല്‍മാന്‍ ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.


 

Read more topics: # തെരി
Baby John taster Varun Dhawan in action

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES