Latest News

 എവിടെ നോക്കിയാലും വജ്രങ്ങളും കാണാമായിരുന്നു;  'അവര്‍ റൊട്ടിക്കൊപ്പം സ്വര്‍ണമാണ് വിളമ്പിയത്;  അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റ് പ്രീ വെഡ്ഡിങ് ആഘോഷങ്ങളെക്കുറിച്ച് നടി സാറ  അലിഖാന്‍ പങ്ക് വച്ചത്

Malayalilife
  എവിടെ നോക്കിയാലും വജ്രങ്ങളും കാണാമായിരുന്നു;  'അവര്‍ റൊട്ടിക്കൊപ്പം സ്വര്‍ണമാണ് വിളമ്പിയത്;  അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റ് പ്രീ വെഡ്ഡിങ് ആഘോഷങ്ങളെക്കുറിച്ച് നടി സാറ  അലിഖാന്‍ പങ്ക് വച്ചത്

ജൂലായ് 12നാണ് അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷം മാര്‍ച്ചിലാണ് ഗുജറാത്തിലെ ജാംനഗറില്‍ നടത്തിയത്. 2500ല്‍പ്പരം വിഭവങ്ങള്‍ നൂറിലേറെ ഷെഫുകള്‍ ചേര്‍ന്നാണ് തയ്യാറാക്കിയത്. കൂടാതെ പോപ് ഗായിക റിഹാന്നയുടെ സംഗീത വിരുന്നും നടന്നിരുന്നു.

ഇപ്പോഴിതാ ജാംനഗറില്‍ നടന്ന ആഘോഷങ്ങളെക്കുറിച്ച് നടി സാറ അലിഖാന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഭക്ഷണത്തിനൊപ്പം സ്വര്‍ണവും വിളമ്പിയെന്നാണ് സാറ തമാശയ്ക്ക് പറഞ്ഞത്.

അവര്‍ റൊട്ടിക്കൊപ്പം സ്വര്‍ണമാണ് വിളമ്പിയത്. ഞങ്ങള്‍ സ്വര്‍ണം കഴിച്ചു. ഞാന്‍ സത്യമാണ് പറയുന്നത്. കാണുന്നിടത്തെല്ലാം വജ്രങ്ങള്‍ ഉണ്ടായിരുന്നു', തമാശയായി സാറ പറഞ്ഞു. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി ഇക്കാര്യം പറഞ്ഞത്.

അനന്ത് അംബാനിയുടെ ഒപ്പമാണ് നടി സാറ സ്‌കൂളില്‍ പഠിച്ചത്. രാധികയെ കുട്ടിക്കാലം മുതല്‍ അറിയമെന്നും നടി പറയുന്നുണ്ട്. പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ക്ക് വന്ന എല്ലാവരെയും വളരെ നല്ല രീതിയിലാണ് സ്വാഗതം ചെയ്തതെന്നും ഒരുപാട് നല്ല നിമിഷങ്ങള്‍ അവിടെയുണ്ടായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

മാര്‍ക് സക്കര്‍ബര്‍ഗ്, ബില്‍ ഗേറ്റ്‌സ്, ഗൗതം അദാനി, കുമാര്‍ മംഗളം ബിര്‍ള, ആനന്ദ് മഹേന്ദ്ര, ഡിസ്നി സി.ഇ.ഒ ബോബ് ഐഗര്‍, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍,? ഷാരൂഖ് ഖാന്‍ അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍,? ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ എത്തിയിരുന്നു. കനേഡിയന്‍ മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍, ഓസ്ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി കെവിന്‍ റുഡ്ഡ്,? ഇവാങ്ക ട്രംപ് തുടങ്ങിയവരും അതിഥികളായെത്തിയിരുന്നു.

മുകേഷ് അംബാനി - നീത അംബാനി ദമ്പതിമാരുടെ മൂന്നു മക്കളില്‍ ഇളയ മകനാണ് അനന്ത് അംബാനി. 29 കാരനായ അനന്ത് റിലയന്‍സ് ഫൗണ്ടേഷന്‍ ബോര്‍ഡ് അംഗമാണ്. അനന്തിനേക്കാള്‍ നാല് മാസം പ്രായക്കൂടുതലുണ്ട് രാധികയ്ക്ക്. 1995 ഏപ്രില്‍ 10 നാണ് അനന്തിന്റെ ജനനം. 1994 ഡിസംബര്‍ 18 ആണ് രാധികയുടെ ജന്മദിനം. ഭരതനാട്യം നര്‍ത്തകി കൂടിയാണ് രാധിക.

Anant-Radhika Wedding sara ali khan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES