മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സീനത്ത്. മലയാള സിനിമയിൽ അമ്മയായും വില്ലത്തി അമ്മായിയമ്മയായും സഹനടിയായും എല്ലാം തിളങ്ങാൻ സാധിച്ചിരുന്നു. നാടകങ്ങളിലൂടെയായിരുന്നു സീനത്തിന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചിരുന്നത് . പിന്നാലെ 1978 ല്‍ പുറത്തിറങ്ങിയ ‘ചുവന്ന വിത്തുകള്‍’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവട് വയ്ക്കുകയും ചെയ്‌തു. സീരിയലുകളിലും ഇപ്പോൾ താരം സജീവമാണ്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തില്‍ ഭർത്താവ് കെടി മുഹമ്മദിനെ കുറിച്ച് സീനത്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
വിവാഹമോചനത്തെ കുറിച്ച് വീണ്ടും പറയുന്നതില്‍ അര്‍ത്ഥമില്ല. മാത്രമല്ല മറുപടി പറയാന്‍ ഇന്ന് കെ.ടിജീവിച്ചിരിപ്പില്ല. ഞാന്‍ എന്റേതായ വഴി തിരഞ്ഞെടുക്കുകയും ചെയ്തു. ഒന്ന് മാത്രം പറയാം ജീവിക്കാന്‍ മറന്നുപോയ-കുടുംബത്തെ ഒരു പാട് സ്നേഹിച്ച, അനുജനെ സഹോദരിമാരെ, അവരുടെ മക്കളെ എല്ലാവരെയും ഒരുപാട് സ്നേഹിച്ച, കള്ളത്തരങ്ങളും കപടതയും ഇല്ലാത്ത, സാധാരണക്കാരോട് കൂട്ടുകൂടാന്‍ ഇഷ്ട്ടമുള്ള കുട്ടികളുടെ മനസ്സുള്ള ഒരു വലിയ കലാകാരന്‍ നാടകാചര്യന്‍, അതായിരുന്നു കെ ടി.
ജീവിതത്തേക്കാള്‍ നാടകത്തെ സ്നേഹിച്ചആള്‍ ആയിരുന്നു കെടി. അഭിമാനി കൂടിയായിരുന്നു .ആരോടും കണക്കുപറഞ്ഞു കാശുപോലും വാങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ കെ.ടി യെ പലരും ഉപയോഗിച്ചിട്ടിട്ടുണ്ട്. അവസാനനാളുകളില്‍ ശാരീരികമായും സാമ്പത്തികമായും ബുദ്ധിമുട്ടിയപ്പോള്‍ പോലും അഭിമാനം വിട്ടില്ല. ആരോടും സഹായം ചോദിച്ചില്ല. അഭിമാനത്തോടെ തന്നെ ഈ ലോകത്തു നിന്നും അദ്ദേഹം യാത്രയായി.
നാളുകളില്‍ ഒറ്റപ്പെട്ടുപോയ കെ.ടിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നല്ല വിഷമം ഉണ്ട്. ജീവിതമല്ലേ ആര്‍ക്കും അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഒരുമിച്ചു ജീവിക്കാന്‍ പറ്റാത്തവര്‍ പിരിയും. കാര്യം അറിയാതെ കുറ്റം പറയുന്നവര്‍ ധാരാളം ഉണ്ടാകും. അതിനൊന്നും ഞാന്‍ ഉത്തരം പറയാറില്ല. പക്ഷേ സഹോദരിയുടെ മരണം ശരിക്കും കെ. ടിയെ തളര്‍ത്തിയിരുന്നു. എന്നാല്‍ മോന്‍ അവന്‍ അവന്റെ ഉപ്പച്ചിയെ കുഞ്ഞുങ്ങളെപ്പോലെ നോക്കി. ആ ഭാഗ്യം കെ.ടിയ്ക്കു കിട്ടി.
കെ.ടി.യുടെ ജീവിതത്തിലേയ്ക്ക് തിരികെ വരാന്‍ താന്‍ ആഗ്രഹിച്ചില്ല. എന്നാല്‍ എന്റെ മകനിലൂടെ ഞാന്‍ കൂടെത്തന്നെ ഉണ്ടായിരുന്നു. അവനിലൂടെ എല്ലാം ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്നും എപ്പോഴും അവനു ഒരു ശക്തിയായി കൂടെ നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.