നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ലക്ഷ്മിപ്രിയ. താരമിപ്പോള്‍ തന്റെ മതമാറ്റത്തെക്കുറിച്ച് തുറന്നുപറയുകയാണ്. അടുത്തിടെ നല്കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. വിവാഹത്തിന് തൊട്ടുമുമ്പ്, പതിനെട്ട് വയസ്സുള്ളപ്പോഴാണ് താന്‍ മതം മാറിയതെന്നും, അന്ന് കാര്യമായ ധാരണയുണ്ടായിരുന്നില്ലെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി. ഇപ്പോഴായിരുന്നെങ്കില്‍ ഇങ്ങനെയൊരു തീരുമാനം എടുക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ ഭര്‍ത്താവ് ജയേഷിന് താന്‍ തട്ടമിട്ട് 'സബീന'യായി നടക്കാനായിരുന്നു ഇഷ്ടമെന്നും, എന്നാല്‍ മതമാറ്റത്തില്‍ അദ്ദേഹത്തിന് യാതൊരു പങ്കുമില്ലെന്നും ലക്ഷ്മിപ്രിയ വിശദീകരിച്ചു. പരമ്പരാഗതമായി സ്ത്രീ ഭര്‍ത്താവിന്റെ മതത്തിലേക്ക് മാറണമെന്ന ധാരണയില്‍ ആശയക്കുഴപ്പങ്ങളില്ലാതിരിക്കാനാണ് അന്ന് ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു. എന്നാല്‍, തനിക്ക് എപ്പോഴും ഹിന്ദു സംസ്‌കാരത്തോടു വലിയ ഇഷ്ടമായിരുന്നെന്ന് നടി വ്യക്തമാക്കി.
ചെറുപ്പകാലം മുതല്‍ നൃത്തവും സംഗീതവും അഭ്യസിച്ചതിലൂടെ കണ്ണന്‍, ശിവന്‍, പാര്‍വതി തുടങ്ങിയ ദേവതമാരെക്കുറിച്ചും സംസ്‌കൃത ശ്ലോകങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. ഈ സാംസ്‌കാരിക അടിത്തറയോടുള്ള ഇഷ്ടമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു.
ഇന്നത്തെ സാഹചര്യത്തില്‍, സനാതന ധര്‍മ്മം ഒരു ജന്മത്തിന്റെ പുണ്യമല്ലെന്നും, ജന്മജന്മന്തരങ്ങളിലെ പുണ്യഫലത്തില്‍ നിന്നാണ് ഈ വിശ്വാസത്തിലെത്തുന്നതെന്നും താന്‍ മനസ്സിലാക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ഏകാദശി വ്രതം നോക്കുന്നതും രാമായണം പാരായണം ചെയ്യുന്നതും ലളിതാസഹസ്രനാമം ജപിക്കുന്നതുമെല്ലാം തന്റെ പതിവാണെന്നും, ഹിന്ദു ആത്മീയതയില്‍ താന്‍ ഇപ്പോള്‍ ആകൃഷ്ടയാണെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.
തന്റെ പതിനാറാമത്തെ വയസില്‍ പരിചയപ്പെട്ട ആളാണ് ഭര്‍ത്താവ് ജയേഷെന്നും തന്റെ ഒപ്പം എന്തിനും കൂടെ നില്ക്കുന്ന ആളാണെന്നും നടി പറയുന്നു. ഇടക്ക് പുറത്ത് വന്ന വേര്‍പിരിയല്‍ വാര്‍ത്തയെക്കുറിച്ചും നടി പ്രതികരിച്ചു. പെട്ടെന്നുണ്ടായ പിണക്കത്തിന്റെ പേരില്‍ താന്‍ കുറിപ്പ് ഫെയ്‌സ്ബുക്ക് വഴി പങ്ക് വക്കുകയായിരുന്നുവെന്നും പെട്ടെന്ന് തന്നെ അബന്ധമായി തോന്നി പിന്‍വലിച്ചുവെന്നും നടി പറയുന്നു. തനിക്ക് ജയേഷില്ലാതെ ജീവിതമില്ലെന്നും നടി പറയുന്നു.
താന്‍ നാടകത്തില്‍ അഭിനയിക്കുന്ന സമയത്ത് ജയേഷിന്റെ പിതാവായ പട്ടണക്കാട് പുരോഷത്തമനെന്ന കലാകാരനുമായി താന്‍ അടുക്കകയും പിന്നീട് ജയേഷിനെ പരിചയപ്പെടുകയായിരുന്നുവെന്നും താരം പങ്ക് വച്ചു. തന്റെ ജീവിതം കണ്ട് തന്നെ രക്ഷിക്കാന്‍ തീരുമാനിച്ച് കൂടെ കൂട്ടുകായായിരുന്നുവെന്ന് നടി പറയുന്നു.
പന്ത്രണ്ട് വര്‍ഷം കഴിഞ്ഞാണ് മകള്‍ പിറന്നത്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിട്ടല്ല മകള്‍ പിറക്കാന്‍ വൈകിയതെന്നും നടി പറയുന്നു,.മകള്‍ പിറക്കും മുമ്പ് രണ്ട് തവണ കണ്‍സീവായിട്ടും അബോര്‍ഷനായിപ്പോയി. ആ സമയത്ത് ഞാന്‍ ഒരു വര്‍ഷം 39 സിനിമയില്‍ വരെ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ഒരു സെറ്റില്‍ നിന്നും മറ്റൊരു സെറ്റിലേക്കുള്ള യാത്രയായിരുന്നു. ജയേഷേട്ടന്‍ അന്ന് മനോരമയില്‍ ജോലി ചെയ്യുകയാണ്.
ഞാന്‍ തിരുവനന്തപുരത്ത് നിന്നും രാവിലെ ജനശതാബ്ദിക്ക് കയറുമ്പോള്‍ ഏട്ടന്‍ രാവിലെ മലബാര്‍ എക്‌സ്പ്രസില്‍ വന്ന് തിരുവനന്തപുരത്ത് ഇറങ്ങും. ട്രെയിനില്‍ വെച്ചാണ് ഹായ് പറയുന്നത്. അങ്ങനെയായിരുന്നു യാത്ര. കരിയറിന്റെ തുടക്കമാണല്ലോ. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിക്കുന്ന സപ്പോര്‍ട്ടിങ് ആക്ടറസ് ഞാനായിരുന്നു ഒരു കാലത്ത്. അപ്പോഴെല്ലാം? ?ഗര്‍ഭിണിയാകാത്തതിന്റെ വിഷമം എനിക്കുണ്ടായിരുന്നു.
പ്രായവും ഏറി വരികയാണല്ലോ. ട്രീറ്റ്‌മെന്റ് എടുത്തിട്ടൊന്നുമല്ല കണ്‍സീവായത്. പക്ഷെ ഇപ്പോള്‍ കുഞ്ഞ് വേണ്ടെന്ന് പറഞ്ഞ് മാറ്റിവെച്ചതിന്റെ എല്ലാ പരീക്ഷണങ്ങളും കൂടി ദൈവം ചേര്‍ത്തങ്ങ് തന്നു. മോള്‍ക്ക് ഒരു പ്രായം ആകും വരെ കൂപ്പിയ കൈ താഴ്‌ത്തേണ്ടി വന്നിട്ടില്ല. ദൈവം നിരന്തരം എന്നെ പരീക്ഷിക്കും. മകയിരം നക്ഷത്രമാണ് എന്റേത്. നക്ഷത്രവശാല്‍ എനിക്ക് ഒരു സന്യാസയോ?ഗം കിടപ്പുണ്ട്. ഞാന്‍ അതിനെ അത്ര പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രം.