വന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ഗിരിജ ഷെറ്റാര്‍ എന്ന ഇന്ത്യന്‍ ഇംഗ്ലീഷ് പെണ്‍കുട്ടി. വളരെ ചുരുങ്ങിയ കാലം മാത്രമാണ് സിനിമ ലോകത്ത് അവരുണ്ടായിരുന്നത്. എന്നാല്‍ അഭിനയിച്ച ചിത്രങ്ങള്‍ ഇപ്പോഴും ഹിറ്റായി ആളുകളുടെ മനസ്സിലുണ്ട്. ഇന്നത്തെ ഗിരിജ എങ്ങനെയാണ്, എന്താണ് ചെയ്യുന്നത് എന്നൊക്കെയുള്ള അന്വേഷണങ്ങള്‍ ഞങ്ങളെ കൊണ്ടെത്തിച്ചത് ഒരു ബഹു മുഖ പ്രതിഭയിലേക്കായിരുന്നു.1989 ൽ ഷെട്ടാർ മണിരത്നത്തിന്റെ ഗീതാഞ്ജലി എന്ന സിനിമയിൽ അഭിനയിച്ചു.[3] തെലുഗു, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1969 ജൂലൈ 20-ന് ഇംഗ്ളണ്ടിലെ എസെക്സിലെ ഓർസെറ്റിൽ ആണ് ഗിരിജയുടെ ജനനം. അച്ഛൻ കർണ്ണാടക സ്വദേശിയായ ഡോക്ടറും മാതാവ് ബ്രീട്ടീഷുകാരിയുമാണ്. പതിനെട്ടാം വയസിൽ ഭരതനാട്യം അഭ്യസിച്ചു. 2003 ൽ കാർഡിഫ് സർവകലാശാലയിൽ നിന്ന് ഇന്റഗ്രൽ യോഗ ഫിലോസഫിയിലും ഇന്ത്യൻ ആത്മീയ മനഃശാസ്ത്രത്തിലും ഡോക്ടറൽ തീസിസ് പൂർത്തിയാക്കി. പുതുച്ചേരിയിലെ ശ്രീ അരബിന്ദോ ആശ്രമത്തിൽ അവർ പരമാവധി സമയം ചെലവഴിച്ചിരുന്നു. 1989ൽ മണിരത്നത്തിന്റെ ഗീതാഞ്ജലി എന്ന തെലുഗു ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. ഈ ചിത്രം ജനപ്രീതി നേടിയ ചിത്രത്തിനുള്ള ആ വർഷത്തെ ദേശീയ അവാർഡ് കരസ്ഥമാക്കി. തെലുഗു സൂപ്പർ ഹീറോ നാഗാർജുന ആയിരുന്നു ചിത്രത്തിലെ നായകൻ. മണിരത്നത്തിന്റെയും സുഹാസിനിയുടെയും വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗിരിജയെ ഗീതാഞ്ജലിയിലെ നായികയായി മണിരത്നം തെരഞ്ഞെടുക്കുകയായിരുന്നു. തെലുങ്കിലും തമിഴിലും മലയാളത്തിലും ചിത്രം ഹിറ്റായിരുന്നു. തമിഴിൽ ഇദയത്തൈ തിരുടാതെ എന്ന പേരിലാണ് ചിത്രം ഇറങ്ങിയത്. പ്രിയദർശൻ സംവിധാനം ചെയ്ത വന്ദനം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായാണ് ഗിരിജ മലയാള സിനിമാലോകത്തെത്തിയത്. നിലവിൽ ഗിരിജ വിവാഹിതയുമായിട്ടില്ല.
അഭിനയത്തില്‍ തിളങ്ങി നിന്നിരുന്ന ഒരവസരത്തിലാണ് ഗിരിജ സിനിമ വിട്ട് പോകുന്നത്. ആ തീരുമാനം തെറ്റായിപ്പോയി എന്ന് തീര്‍ത്തു പറയാന്‍ കഴിയില്ല. ആത്മീയ പഠനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ കാര്യങ്ങളും സിനിമയ്ക്കൊപ്പം തന്നെ കൊണ്ട് പോകാമായിരുന്നു എന്നാലോചിച്ചു.
വിഷമിച്ച ഒരു കാലമുണ്ടായിരുന്നു. അത്രയ്ക്കിഷ്ടമായിരുന്നു ഇന്ത്യയും സിനിമയും ഇംഗ്ലണ്ടിലേക്ക് പോന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സങ്കടം തോന്നിയത് അവിടത്തെ അമ്പലങ്ങളേയും ആത്മീയ ജീവിതത്തെക്കുറിച്ചുമോര്‍ത്താണ്. പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ബ്രിട്ടനിലേക്ക് മടങ്ങുന്നത്. അപ്പോഴേക്കും ഇവിടെ ഒരു ടാബ്ളോയിട് സംസ്കാരം ഉണ്ടായിക്കഴിഞ്ഞു. ഇവിടെയുണ്ടായ മാറ്റങ്ങളോടു പൊരുത്തപ്പെടാനും സമയമെടുത്തു. ഒരു സെലിബ്രിറ്റി ആവുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിട്ടില്ല എന്നും ഗിരിജ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ തുറന്ന് പറഞ്ഞിട്ടുണ്ട്.
വന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഗിരിജ. ഹൃദയാഞ്ജലി, തുഝേ മേരി കസം , ആക്റ്റ് ഓഫ് ഗോഡ് , സൈഡ് എവേ എന്നിവയാണ് താരത്തിന്റെ മറ്റു ചിത്രങ്ങൾ. അതേസമയം താരത്തിന് എഴുത്തിനോടാണ് താല്പര്യം. ഡോക്യുമെന്ററികളിലും താല്പര്യമുണ്ട്. ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചുള്ള, പ്രത്യേകിച്ച് യോഗ പോലെയുള്ള വിഷയങ്ങളില്‍ ഡോക്യുമെന്ററികള്‍ നിര്‍മ്മിക്കാനും അവ അവതരിപ്പിക്കാനുമൊക്കെ ആഗ്രഹമുണ്ട്.2010ല്‍ സര്‍വൈവേര്‍സ് പ്രസ് പബ്ലിഷ് ചെയ്ത താരത്തിന്റെ കവിതാ സമാഹാരം, This Year, Daffodils A Collection of Haiku, ഇപ്പോള്‍ പുന പ്രസിദ്ധീകരണം ചെയ്യാന്‍ ഉള്ള തയ്യാറെടുപ്പിൽ കൂടിയാണ് താരം.
ഗിരിജയെ കുറിച്ച് പറയുമ്പോൾ തന്നെ അരബിന്ദോയെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടിയ ആളാണ്, നര്‍ത്തകിയാണ്, എഴുത്തുകാരി തുടങ്ങിയവയാണ്. നിലവിൽ ലണ്ടനിൽ ആണ് ഗിരിജ കഴിഞ്ഞ് പോരുന്നത്. പ്രിയദർശനും ശ്രീനിവാസനും ലണ്ടൻ സന്ദർശിച്ചപ്പോൾ ഗിരിജയെ ഒരു വേളകണ്ടിരുന്നു. ട്രാഫികിൽ സിഗ്നൽ കാത്ത് നിൽക്കുന്ന വാഹനങ്ങളുടെ ഗ്ലാസ് തുടയ്ക്കുന്ന ഗിരിജയെയാണ് അവർ കണ്ടത്.അവർ കാറു തുടയ്ക്കുന്നത് ഉൾപ്പടെയുള്ള ജോലികൾ ചെയ്താണ് അവർ വരുമാനം കണ്ടെതുന്നത്.നിലവിൽ ഗിരിജ വിവാഹിതയുമായിട്ടില്ല.