അഞ്ചുവർഷം കൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയതാണ് ഉപ്പും മുളകും. ബാലുവും നീലുവും വളർത്തുന്ന 5 മക്കളും അവരുടെ ജീവിതവും പറയുന്ന സീരിയൽ റേറ്റിംഗിൽ എന്നും ഒന്നാമതായിരുന്നു. ഇപ്പോൾ കുറച്ച് ദിവസമായി ഈ പരമ്പര കാണാൻ ഇല്ല. ചില പ്രേശ്നങ്ങൾ കാരണമാണ് ഷൂട്ട് നടക്കാത്തത് എന്ന് പറഞ്ഞ് താരങ്ങൾ മുൻപേ വന്നിരുന്നു. 2015 ഡിസംബർ 14 - നാണ് ഫ്‌ളവേഴ്‌സ് ടെലിവിഷൻ ചാനലിൽ ഇതിന്റെ സംപ്രേഷണം ആരംഭിച്ചത്. ഇപ്പോൾ പ്രേക്ഷകർക്ക് ഒരു ദുഃഖ വാർത്തയാണ് വരുന്നത്. എന്നാല്‍ ഉപ്പും മുളകും ഇനി ഉണ്ടാവില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഫാന്‍സ് പേജുകളില്‍ വന്നൊരു കുറിപ്പില്‍ ആരാധകരാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇതാണ് ഇപ്പോൾ ആരാധകർ ഞെട്ടി ഇരിക്കുന്നത്.
'എത്രയും സ്‌നേഹം നിറഞ്ഞ 'ഉപ്പും മുളകും ഫാന്‍സ് ക്ലബ്' കുടുംബാംഗങ്ങളേ ഫ്‌ളാവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'ഉപ്പുമുളകും' എന്ന നമ്മുടെ ഇഷ്ട പരമ്പര പൂര്‍ണമായും അവസാനിപ്പിച്ചുവെന്ന് ബന്ധപ്പെട്ടവരില്‍ നിന്ന് ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടുണ്ട് എന്ന വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു. നമ്മുടെ കൂട്ടായ്മയിലും പുറത്തും തുടരുന്ന ഉപ്പും മുളകും പരമ്പരയുടെ തിരിച്ചു വരവിനായുള്ള അംഗങ്ങളുടെ ഇടപെടലുകള്‍/ പ്രവര്‍ത്തികള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. 'ഇനി ഗ്രൂപ്പില്‍ പ്രസ്തുത പരമ്പരയില്‍ ഉള്‍പ്പെട്ട താരങ്ങളേയോ, സംപ്രേക്ഷണം ചെയ്ത ചാനലിനെയോ, ചാനലിലെ മറ്റ് പരിപാടികളേയോ അപമാനിക്കുന്ന/ ഇകഴ്ത്തുന്ന/ അവര്‍ക്ക് ബുദ്ധിമുട്ടു മുന്ന തരത്തിലുള്ള പോസ്റ്റ്, കമന്റ്, ട്രോള്‍, എന്നിവ അനുവദിക്കുന്നതല്ല. 'മേല്‍ പറഞ്ഞ തെറ്റായ പ്രവര്‍ത്തികള്‍ ഗ്രൂപ്പ് അംഗങ്ങള്‍ ചെയ്താല്‍, ഇത് ക്ഷണിച്ചു വരുത്തിയേക്കാവുന്ന *നിയമപരമായ നടപടികള്‍* തികച്ചും അതിന് കാരണക്കാരാവുന്നവരുടെ വ്യക്തിപരമായ ബാധ്യതയായിരിക്കും എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. ഇങ്ങനെയാണ് വന്ന കുറിപ്പിന്റെ ഉള്ളടക്കം.
ചില സാങ്കേതിക കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന റിപ്പോര്‍ട്ട് മാത്രമേ ചാനല്‍ മേധാവിയായ ശ്രീകണ്ഠന്‍ നായര്‍ ആദ്യം പറഞ്ഞിരുന്നുള്ളു. ചാനലോ അണിയറ പ്രവര്‍ത്തകരോ ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഇപ്പോള്‍ പ്രചരിക്കുന്ന ഫാന്‍സ് ഗ്രൂപ്പിലെ കുറിപ്പിന് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. താരങ്ങളും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. എല്ലാവരും ഇത് കാത്തിരിക്കുകയാണ്.