Latest News

മൃദുലയ്ക്ക് മുടി കെട്ടിക്കൊടുത്തും ഐസ്‌ക്രീം വാങ്ങികൊടുത്തും യുവ; മൃദുലയെ സമ്മാനങ്ങളും പ്രണയവും കൊണ്ട് മൂടി യുവകൃഷ്ണ

Malayalilife
 മൃദുലയ്ക്ക് മുടി കെട്ടിക്കൊടുത്തും ഐസ്‌ക്രീം വാങ്ങികൊടുത്തും യുവ; മൃദുലയെ സമ്മാനങ്ങളും പ്രണയവും കൊണ്ട് മൂടി യുവകൃഷ്ണ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് യുവകൃഷ്ണയും മൃദുല വിജയും. മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷകരുടെ പ്രിയനായകനായി മാറിയത്. വില്ലത്തരമുള്ള നായകനായുള്ള വരവിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. മോഡലിംഗിലും സജീവമാണ് യുവ. മാജിക്കിലും മെന്റലിസത്തിലും കഴിവുണ്ട് താരത്തിന്. സ്റ്റാര്‍ മാജിക്കില്‍ ഇത്തരത്തിലുള്ള പരീക്ഷണങ്ങളും താരം നടത്തുന്നുണ്ട്. അടുത്തിടെയായിരുന്നു യുവയുടേയും മൃദുലയുടേയും വിവാഹനിശ്ചയം നടത്തിയത്.

എന്‍ഗേജ്മെന്റിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. യുവയേയും മൃദുലയേയും ഒന്നിപ്പിക്കാന്‍ നിമിത്തമായത് രേഖ രതീഷായിരുന്നു. മിനിസ്‌ക്രീനിലെ സീരിയലമ്മയുടെ ഇടപെടലിനെക്കുറിച്ചുള്ള കുറിപ്പും വൈറലായിരുന്നു. അറേഞ്ച്യഡ് മാര്യേജാണ് തങ്ങളുടേത്. ജാതകം ചേരുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. ജാതകം നോക്കിയതിന് ശേഷമായാണ് വിവാഹം തീരുമാനിച്ചതെന്നും യുവയും മൃദുലയും പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്തിയിരുന്നു. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഒരുവര്‍ഷത്തിലധികമായി പരിചയത്തിലാണെങ്കിലും വിവാഹനിശ്ചയത്തിന് ശേഷമാണ് ഇരുവരും പ്രണയിച്ച് തുടങ്ങിയത്. ഒരുമിച്ച് പുറത്ത് പോകുന്നതിന്റെയും സമയം ചിലവിടുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ യുവയും മൃദുലയും പങ്കുവയ്ക്കാറുണ്ട്. മൃദുലയെയും കൊണ്ട് കെഎഫ്സിയില്‍ പോയതിന്റെയും അമ്പലത്തില്‍ പോയതിന്റെയുമൊക്കെ ചിത്രങ്ങള്‍ ഇവര്‍ പങ്കുവച്ചിട്ടുണ്ട്. ഫ്രൂട്ട് ബേയില്‍ ബെറി അപ്പ് കഴിക്കാന്‍ മൃദുലയെ കൊണ്ടുപോയത് യുവയാണ്. ഇതിന്റെ വീഡിയോയും വൈറലായിരുന്നു. ഇപ്പോള്‍ തനിക്ക് മുടികെട്ടിത്തരുന്ന യുവയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മൃദുല. ആറുമാസത്തിനുളളില്‍ വിവാഹം കാണുമെന്നും താരം പറയുന്നുണ്ട്. എന്നും ഇതുപോലെ ക്യൂട്ട് കപ്പിള്‍സായി സ്നേഹത്തോടെ ഇരിക്കട്ടെയെന്നാണ് ആരാധകര്‍ പറയുന്നത്.

Read more topics: # yuva krishna,# and mridula vijai,# love moments
yuva krishna and mridula vijai love moments

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക