എന്റെ പേര് മമ്മൂട്ടി എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു; ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളിലേക്ക് ഒരു പോസിറ്റീവ് എനര്‍ജി പാസ് ചെയ്യും; ദി പ്രീസ്റ്റിന്റെ വിശേഷങ്ങളുമായി നിഖില വിമൽ

Malayalilife
topbanner
എന്റെ പേര് മമ്മൂട്ടി എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു; ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളിലേക്ക് ഒരു പോസിറ്റീവ് എനര്‍ജി പാസ് ചെയ്യും; ദി പ്രീസ്റ്റിന്റെ വിശേഷങ്ങളുമായി നിഖില വിമൽ

നിരവധി നല്ല ചിത്രങ്ങളുള്ള നടിയാണ് നിഖില വിമൽ. നിഖില വിമൽസത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിൽ സലോമി എന്ന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത മലയാള സിനിമാ നടി. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പാണ് നിഖിലയുടെ സ്വദേശം. അമ്മ കലാമണ്ഡലത്തിലെ ഒരു അദ്ധ്യാപികയാണ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ജില്ലാ കലാമേളകളിൽ പങ്കെടുക്കുകയും നിരവതി പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ദിലീപിന്‌റെ ലവ് 24*7 എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നിഖില. ഒരിടവേളയ്ക്ക് ശേഷം അരവിന്ദന്റെ അതിഥികള്‍ എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ ശ്രദ്ധേയ തിരിച്ചുവരവാണ് നിഖില വിമല്‍ മോളിവുഡില്‍ നടത്തിയത്.

മമ്മൂട്ടിക്കൊപ്പമുളള ദ പ്രീസ്റ്റ് ആണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ പ്രാധാന്യമുളള ഒരു റോളിലാണ് നടി എത്തുന്നത്. നിഖിലയ്ക്ക് പുറമെ മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു. മമ്മൂട്ടിയെന്ന വലിയ നടനൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്‌റെ ഒരു ടെന്‍ഷന്‍ ചെറുതായി ഉണ്ടായിരുന്നുവെന്ന് നടി പറയുന്നു. എന്നാല്‍ ചിത്രീകരണത്തിന്‌റെ ആദ്യ ദിവസം തന്നെ ആ ടെന്‍ഷന്‍ ഇല്ലാതാക്കാന്‍ മമ്മൂക്ക സഹായിച്ചു എന്നുവെന്നും നടി പറഞ്ഞിരുന്നു. ഷൂട്ടിംഗിന്‌റെ ഫസ്റ്റ് ഡേ ഞാന്‍ മമ്മൂക്കയുടെ അടുത്ത് ഞാന്‍ നിഖില വിമല്‍ എന്ന് പറഞ്ഞ് പരിചയപ്പെടാന്‍ പോയി. മമ്മൂക്ക കസരേയില്‍ നിന്ന് എഴുന്നേറ്റ് എന്റെ പേര് മമ്മൂട്ടി എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. അന്തരീക്ഷം ആ തമാശയില്‍ ആകെ കൂളായി. കൂടെ വര്‍ക്ക് ചെയ്യുന്നവരെ കംഫര്‍ട്ടായി വര്‍ക്ക് ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുന്ന മമ്മൂക്കയുടെ ടെക്‌നിക്ക് ഞാന്‍ അവിടെ കണ്ടു എന്നും നടി പറയുന്നു. 

ഷൈലോക്കിന് ശേഷം മമ്മൂക്കയുടെതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ദ പ്രീസ്റ്റ്. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ ചിത്രമായാണ് ദി പ്രീസ്റ്റ് ഒരുങ്ങുന്നത്. ജിസ് ജോയിയുടെ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചിട്ടുള്ള ജോഫിന്‍ ടി ചാക്കോ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ചിത്രത്തിന്‍റെ കഥ ജോഫിൻ തന്നെയാണ്. തിരക്കഥ ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് ഒരുക്കുന്നത്. അഖില്‍ ജോര്‍ജാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ളത്.

the priest new movie nikhil actress mammokka

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES