തെന്നിന്ത്യൻ സിനിമയിലെ ഒരു അഭിനേതാവാണ് മണിക്കുട്ടൻ. മലയാളത്തിലെ ആദ്യചിത്രം വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രമായിരുന്നു. സിനിമയിലേക്ക് വരുന്നതിനു മുമ്പ് കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചു. നോബിയും ലക്ഷ്മി ജയനുമൊപ്പം ക്യാപ്റ്റൻസി ടാസ്കിൽ മത്സരിച്ചാണ് മണിക്കുട്ടൻ വിജയം കൈവരിച്ചത്. തന്റെ ക്യാപ്റ്റൻസി എങ്ങനെയാകും എന്ന മോഹൻലാലിന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി എത്തുകയാണ് മണിക്കുട്ടൻ.
സ്കൂളില്‍ പഠിച്ചിട്ടും കോളേജിൽ പഠിച്ചിട്ടും ക്രിക്കറ്റില്‍ ഇത്രയും നാളും കളിച്ചിട്ടും ആദ്യമായിട്ടാണ് ക്യാപ്റ്റന്‍സി കിട്ടുന്നത്. അത് മുഴുവനായി മുതലാക്കും. അംഗങ്ങൾ വഴക്കുണ്ടാക്കിയാല്‍ ആദ്യം പറഞ്ഞ് നോക്കും പിന്നെ മീശയൊക്കെ അത്യാവശ്യം പിരിച്ച് വച്ചിട്ടുണ്ട്. അതുടെ പിരിച്ച് കഴിഞ്ഞാ പിന്നെ, വരുന്നത് വഴിയെ കാണാം എന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞത്. പിന്നാലെ മണിക്കുട്ടനെ ആരും ദേഹോപദ്രവം ചെയ്യരുതെന്ന് മോഹൻലാൽ തമാശയായി പറയുകയും ചെയ്തു. മണിക്കുട്ടന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് മുന്‍ക്യാപ്റ്റനായ സൂര്യയോടും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ക്യാപ്റ്റനായതിന് ശേഷം അദ്ദേഹം നല്ല രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അദ്ദേഹം നല്ല പ്രകടനം കാഴ്ച വെക്കുമെന്നും സൂര്യ പറയുന്നു.
ഇത്തവണ ക്യാപ്റ്റൻ ടാസ്‍കിനായി തെരഞ്ഞെടുക്കപ്പെട്ടത് ലക്ഷ്‍മി ജയനും മണിക്കുട്ടനും നോബിയുമായിരുന്നു. നോബിക്കു വേണ്ടി മൂന്നുപേര് മാത്രമാണ് കൂടെ നിന്നത്. ആരാണോ ക്യാപ്റ്റൻ ആകുന്നതു അവർ ആ ആഴ്ചയിലെ എലിമിനേഷനിൽ നിന്നും ഔട്ട് ആകും. എല്ലാവരും കൂട്ടായിട്ടായിരുന്നു ഇവരെ ക്യാപ്റ്റൻ ടാസ്‍കിനായി തെരഞ്ഞിട്ടത്. ക്യാപ്റ്റനെ തെരഞ്ഞെടുക്കാൻ വേറിട്ട ടാസ്‍ക് ആയിരുന്നു ഇത്തവണ.