മിണ്ടാന്‍ തുടങ്ങിയത് ഷൂട്ട് തുടങ്ങി ആറുമാസത്തിന്‌ ശേഷം; മാറി നിന്നാലും നമ്മുടെ സൈക്കോളജി അറിഞ്ഞ് എല്ലാം മനസ്സിലാക്കില്ലേ; വിശേഷങ്ങള്‍ പങ്കുവച്ച് മഞ്ഞില്‍ വിരിഞ്ഞ പൂവിലെ മനുവും അഞ്ജനയും

Malayalilife
മിണ്ടാന്‍ തുടങ്ങിയത് ഷൂട്ട് തുടങ്ങി ആറുമാസത്തിന്‌ ശേഷം; മാറി നിന്നാലും നമ്മുടെ സൈക്കോളജി അറിഞ്ഞ് എല്ലാം മനസ്സിലാക്കില്ലേ; വിശേഷങ്ങള്‍ പങ്കുവച്ച് മഞ്ഞില്‍ വിരിഞ്ഞ പൂവിലെ മനുവും അഞ്ജനയും

പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ്. സിനിമയുടെ മിന്നും ലോകത്ത് നിന്നും സീരിയലിലേക്ക് എത്തിയ മാളവിക വെയ്ല്‍സാണ് സീരിയലില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. സീരിയലിലെ നായകന്‍ മനു പ്രതാപായി എത്തുന്നത് യുവകൃഷ്ണ ആണ്. മോഡലിങ്ങിലൂടെയും ഫാഷന്‍ ഷോകളിലൂടെയുമാണ് അഭിനയപാരമ്പര്യമൊന്നുമില്ലാതിരുന്ന യുവകൃഷ്ണ സീരിയലിലെ നായകനായി മാറിയത്.അഞ്ജന മനു എന്നീ താരജോഡികളെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. എംബിഎ ബിരുദധാരിയായ യുവകൃഷ്ണ ഒരു മെന്റലിസ്റ്റ് കൂടിയാണ്.ഇപ്പോള്‍ തങ്ങളുടെ സൗഹൃദവും വിശേഷങ്ങളും പങ്കുവച്ച് എത്തിയിരിക്കയാണ് മാളവികയും യുവകൃഷ്ണയും.

മഴവില്‍ മനോരമയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ ഇരുവരുടെയും സംഭാഷണങ്ങള്‍ കുറിപ്പായി പങ്കിട്ടത്. കൊറോണക്കാലം തുടങ്ങിയ ശേഷമുള്ള രണ്ടാം ഷെഡ്യൂള്‍ അവസാനിക്കുന്നതിന്റെ തിരക്കുകള്‍ക്കിടയിലിരുന്നാണ് സൗഹൃദത്തെക്കുറിച്ച് ഇരുവരും സംസാരിച്ചത്. സീരിയലിലേക്ക് അപ്രതീക്ഷിതമായി എത്തിയ ആളാണ് യുവ കൃഷ്ണ. മാളവികയാകട്ടെ സിനിമാ താരമായിരുന്നു. മാത്രമല്ല മനോരമയിലെ പൊന്നമ്പിളി അമ്മുവിന്റെ അമ്മ തുടങ്ങിയ ഹിറ്റ് സീരിയലുകളിലും നായികയായിരുന്നു. മാളവിക മഞ്ഞില്‍ വിരിഞ്ഞ പൂവിലെ സെലിബ്രിറ്റിയും താന്‍ ഒരു തുടക്കക്കാരനുമായതിനാല്‍ എങ്ങനെ സംസാരിക്കണമെന്ന് ഒരു കണ്‍ഫ്യുഷന്‍ ഉണ്ടായിരുന്നെന്നാണ് യുവ പറയുന്നത്. എന്നാല്‍ സംസാരിച്ചു വന്നപ്പോള്‍ വളരെ ഡൗണ്‍ ടു എര്‍ത്തായ പേഴ്സണാണ് മാളവികയെന്ന് യുവ സാക്ഷ്യപെടുത്തുന്നു. ഭയങ്കര ഫ്രണ്ട്‌ലിയും ടോക്കറ്റീവുമാണ് മാളുവെന്ന മാളവിക. അതേസമയം മാളവികയും അത് ഉറപ്പിച്ചു പറയുന്നുണ്ട്.

യുവയെ ആദ്യമായി കണ്ടപ്പോള്‍ ഫ്രീക്കന്‍ ടൈപ്പ് ആളാകുമെന്നാണ് കരുതിയത്. ഈ മുടിയും രൂപവുമൊക്കെ കണ്ടപ്പൊ  മിണ്ടാനും തോന്നിയില്ല. ഞാനൊരാളെ നല്ല അനലൈസ് ചെയ്തിട്ടേ ഫ്രണ്ടാക്കാറുള്ളു. എന്റെ ഫ്രണ്ട് ലിസ്റ്റില്‍ വരണമെങ്കില്‍ ഇത്തിരി ബുദ്ധിമുട്ടാണ് പക്ഷെ വന്നു കഴിഞ്ഞാല്‍ കംഫര്‍ട്ടബിളാണ് ആ ലിസ്റ്റില്‍ ഉണ്ടാവും. വളരെ ചെറിയ ഫ്രണ്ട് ലിസ്റ്റുള്ള ഒരാളാണ്. സത്യം പറഞ്ഞാല്‍ ഷൂട്ട് തുടങ്ങി ഏകദേശം ആറു മാസം കഴിഞ്ഞാണ് ഞങ്ങള്‍ മിണ്ടാനൊക്കെ തുടങ്ങിയത്. യുവ ഒരു മെന്റലിസ്റ്റ് കൂടിയായതിനാല്‍ നമ്മള്‍ ബലം പിടിച്ച് മിണ്ടാതിരുന്നാലും ആള് കാര്യങ്ങളൊക്കെ പിടിച്ചെടുക്കുമോയെന്നൊരു പേടി സത്യത്തിലുണ്ടായിരുന്നു എന്നും മാളവിക പറയുന്നു. നമ്മള്‍ മാറി നിന്നാലും നമ്മുടെ സൈക്കോളജി അറിഞ്ഞ് എല്ലാം മനസ്സിലാക്കില്ലേ അതുകൊണ്ട് ഫ്രണ്ട്സായി എന്നും മാളവിക പറയുന്നു. അതേസമയം യുവ ആള് ഒരു പാവം മനുഷ്യനാണ് എന്നാണ് മാളു പറയുന്നത്. വളരെ സിമ്പിളും ഭയങ്കര സെന്‍സിറ്റീവുമാണ് യുവ.
എന്തായാലും ഇപ്പൊ ഞങ്ങള്‍ നല്ല കൂട്ടാണ് യാതൊരു തടസ്സങ്ങളും ഇല്ല, കൂളാണ് എന്ന് മാളവിക പറഞ്ഞുനിര്‍ത്തുന്നു.

malavika wales and yuva krishna shares about their bond

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES