Latest News

മീനാക്ഷി  പഠനവുമായി ലണ്ടനില്‍; തട്ടീം മുട്ടീമില്‍ എത്താന്‍ സാധ്യത ഇല്ലെന്ന് കണ്ണനായി എത്തുന്ന സിദ്ധാര്‍ത്ഥ്

Malayalilife
മീനാക്ഷി  പഠനവുമായി ലണ്ടനില്‍; തട്ടീം മുട്ടീമില്‍ എത്താന്‍ സാധ്യത ഇല്ലെന്ന് കണ്ണനായി എത്തുന്ന സിദ്ധാര്‍ത്ഥ്

മിനിസ്‌ക്രിന്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന പരിപാടിയാണ് മനോരമ ചാനലിലെ  തട്ടീം മുട്ടീം. സാധാരണ സീരിയലുകളുടെ അവതരണ രീതിയില്‍ നിന്നും വ്യത്യസ്തമായ സീരിയല്‍ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. കണ്ണീരും ശത്രുതയും ഒന്നുമില്ലാതെ രണ്ടു മക്കള്‍ അടങ്ങിയ ഒരു സാധാരണ കുടുംബത്തെയാണ് സീരിയലില്‍ കാണുന്നത്. ഈ സീരിയലിലൂടെ സഹോദരങ്ങളായ കണ്ണനും മീനാക്ഷിയും പ്രശസ്തരായി. തട്ടീം മുട്ടീം സീരിയലില്‍ അഭിനയിക്കുന്നതിനിടെ തന്നെ പഠനത്തിനും സമയം കണ്ടെത്തിയ മീനാക്ഷി നഴ്‌സാണ്. സീരിയലിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത സഹോദരങ്ങളാണ് കണ്ണനും മീനാക്ഷിയുമായി എത്തുന്ന സിദ്ധാര്‍ത്ഥും ഭാഗ്യ ലക്ഷ്മിയും. അച്ഛനും അമ്മയ്ക്കും ഒപ്പം  റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് ഇരുവരും ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ സീരിയലിലേക്ക് എത്തുകയായിരുന്നു. കെപിഎസി ലളിത, മഞ്ജുപിള്ള, ജയകുമാര്‍, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാര്‍ഥ് പ്രഭു എന്നിവരാണ് തട്ടീംമുട്ടീം കുടുംബത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇവര്‍ക്ക് പിന്നാലെ കുടുംബത്തലേയ്ക്ക് ഓരോ അംഗങ്ങള്‍ വീതം വന്നെത്തുകയായിരുന്നു. ഇപ്പോള്‍ മൂന്ന് കുഞ്ഞിക്കുട്ടികള്‍ കൂടി വന്നെത്തിയതോടെ കഥാഗതികള്‍ മാറിയിരിക്കയാണ്. മൂന്നുകുഞ്ഞുളാണ് മീനാക്ഷിക്ക് ജനിക്കുന്നത്. രസകരമായ നിമിഷങ്ങള്‍ ആണ് ഇപ്പോള്‍ പരമ്പരയില്‍ നടക്കുന്നതും. കുട്ടപ്പായി , കുഞ്ഞിമണി, മുത്തുമണി എന്നിങ്ങനെയാണ് മൂന്ന് കണ്മണികള്‍ക്ക് പേര് ഇട്ടിരിക്കുന്നത്.

തിങ്കള്‍ മുതല്‍ വെള്ളിവരെയായിരുന്ന പരമ്പര ഇപ്പോള്‍ ശനി , ഞായര്‍ ദിവസങ്ങളില്‍ മാത്രമാക്കിയിട്ടുണ്ട്. ലോക്ഡൌണ്‍ കാലഘട്ടം ആയതുകൊണ്ടും, കേന്ദ്ര കഥാപാത്രത്തില്‍ ഒരാള്‍ പരമ്പരയില്‍ നിന്നും പോയതും കൊണ്ടാകാം പരമ്പരയുടെ സമയക്രമത്തില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടായതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. സീരിയലിലെ കേന്ദ്ര കഥാപാത്രമായ  മീനാക്ഷി് സീരിയലില്‍ നിന്നും പിന്മാറുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. താരം സീരിയലില്‍ നിന്നും പിന്മാറുന്ന വിശേഷം പ്രേക്ഷകരോട് ആദ്യമായി പങ്കുവച്ചത് നടി മഞ്ജു പിളളയാണ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. ഉപരിപഠനത്തിനായി വിദേശത്തേക്ക് പോവുകയാണ് മീനാക്ഷി എന്നായിരുന്നു മഞ്ജുവിന്റെ തുറന്നുപറച്ചില്‍. എന്നാല്‍ അടുത്തിടെ സ്വന്തം മകള്‍ക്കൊപ്പമാണ് മീനാക്ഷിയെയും കാണുന്നത് എന്ന മഞ്ജുവിന്റെ പോസ്റ്റില്‍ ആളുകള്‍ മീനാക്ഷിയുടെ മടങ്ങി വരവിനെ കുറിച്ച് ചോദിച്ചിരുന്നു. അപ്പോള്‍ മീനാക്ഷി മടങ്ങി എത്തും എന്ന മറുപടിയാണ് മഞ്ജു നല്‍കിയത്. ആ പ്രതീക്ഷിയില്‍ ആയിരുന്നു ആരാധകര്‍.എന്നാല്‍ മഞ്ജുവിന്റെ കമന്റ് വൈറല്‍ ആയതിനു പിന്നാലെയാണ് കണ്ണന്‍ ആയെത്തുന്ന സിദ്ധാര്‍ഥ് പുതിയ ഒരു ലൈവിലൂടെ മീനാക്ഷി ഇപ്പോള്‍ ബിഎസ്സി നഴ്സിങ് പൂര്‍ത്തിയാക്കാന്‍ ലണ്ടനില്‍ ആണ് ഉള്ളത് എന്നും, പരമ്പരയിലേക്ക് എത്താന്‍ സാധ്യത ഇല്ലെന്നും അറിയിക്കുന്നത്. പരമ്പരയുടെ സമയക്രമത്തില്‍ ഉള്ള മാറ്റങ്ങളെക്കുറിച്ചും പുതിയ പ്രോജക്ടിനെക്കുറിച്ചും കണ്ണന്‍ ലൈവിലൂടെ വ്യക്തമാക്കിയിരുന്നു. അതേസമയം മഞ്ജു എന്തിനാണ് മീനാക്ഷി എത്തും എന്ന് പറഞ്ഞത് എന്നും മീനാക്ഷിയായി ഇനി  മറ്റാരെങ്കിലും സീരിയലിലേക്ക് എത്തുമോ എന്നുമാണ് പ്രേക്ഷകരുടെ ചോദ്യം. സാധാരണ മറ്റെല്ലാ പരമ്പരകളെ പോലെയും  ഇനി കുട്ടികളുടെ കഥയാകുമോ സീരിയല്‍ പറയുന്നതെന്നും  പ്രേക്ഷകര്‍ക്ക് ആകാംഷയുണ്ട്.

thateem muteem sidharth prabhu and bhagyalakshmi prabhu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക