റെയ്ഹുവിനേക്കാള്‍ കണ്ണന്‍ എന്ന് വിളിക്കുന്നതെന്നാണ് അവന് കൂടുതല്‍ ഇഷ്‌ടം; റെയ്ഹുവിന്റെ ഉമ്മയ്ക്കും എനിക്കും ഒരേ പ്രായമാണ്; കണ്ണന്റെ വിശേഷങ്ങൾ പങ്കുവച്ച് ചക്കപ്പഴത്തിലെ പൈങ്കിളി

Malayalilife
റെയ്ഹുവിനേക്കാള്‍ കണ്ണന്‍ എന്ന് വിളിക്കുന്നതെന്നാണ് അവന് കൂടുതല്‍ ഇഷ്‌ടം; റെയ്ഹുവിന്റെ ഉമ്മയ്ക്കും എനിക്കും ഒരേ പ്രായമാണ്; കണ്ണന്റെ വിശേഷങ്ങൾ പങ്കുവച്ച് ചക്കപ്പഴത്തിലെ പൈങ്കിളി

ബാല്യകാലത്തിൽ തന്നെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ശ്രുതി രജനീകാന്ത്. സൂര്യ ടീവിയിലെ എട്ടു സുന്ദരികളും ഞാനും എന്ന പ്രസിദ്ധമായിരുന്നു സീരിയലിലൂടെയാണ്  ഈ നടി ഏറെ പ്രേക്ഷകശ്രേദ്ധ നേടിയത്. നല്ലൊരു നർത്തകിയും കൂടിയായ നടി, ബാല്യകാലത്തിൽ തന്നെ ചില സിനിമകളിലും വേഷം ചെയ്യാനായി സാധിച്ചിട്ടുണ്ട്. മോഡേൺ വേഷങ്ങളിലും നാടൻ വേഷങ്ങളിലുമുള്ള ചിത്രങ്ങൾ നിരവധി നടി  ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവയ്ക്കാറുണ്ട്. ഇതിനോടകം തന്നെ പല ഫാൻസ്‌ പേജുകളും ഈ സീരിയലിലെ പല കഥാപാത്രങ്ങൾക്കുമുണ്ട്. ഇപ്പോൾ ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രുതി രജനികാന്ത് ഇപ്പോൾ പരമ്പരയിലെ കണ്ണന്റെ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കണ്ണന്റെ വിശേഷങ്ങൾ ശ്രുതി തുറന്ന് പറഞ്ഞത്. 

റെയ്ഹുവിനേക്കാള്‍ കണ്ണന്‍ എന്ന് വിളിക്കുന്നതെന്നാണ് അവന് കൂടുതല്‍ ഇഷ്‌ടം. രണ്ട് അമ്മമാരില്‍ ആരായാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ ഉമ്മയെ ആണെന്നായിരുന്നു കണ്ണൻ നൽകിയ മറുപടി. റെഹുവിന്റെ ഉമ്മയ്ക്കും എനിക്കും ഒരേ പ്രായമാണ്. അമ്മയെന്നുളള വിളി ഒരാളുടെ പേര് ആണെന്നാണ് കണ്ണന്‍ വിചാരിരിക്കുന്നതെന്ന് ശ്രുതി മനസ്സ്  തുറന്നത്. ഈയടുത്താണ് നമ്മളുടെ കൂട്ടത്തിലുളള കുട്ടികള്‍ അവരുടെ അമ്മമ്മാരെ അമ്മ എന്ന് വിളിക്കുന്നത് കണ്ടിട്ട്, ചുമ്മാ എന്റെ അടുത്ത് വന്നിട്ട് അമ്മേ എന്ന് വിളിക്കും. എന്താടാ എന്ന് ചോദിച്ചാല്‍ ഒരു ചിരിയാണ് മറുപടി.

അവന് മനസിലായി വരുന്നതേയുളളൂ. പിന്നെ പൈങ്കിളിയെന്നും, അമ്മകിളിയെന്നും, കിളിയമ്മയെന്നുമൊക്കെ എന്നെ വിളിക്കും. അഭിമുഖത്തില്‍ കണ്ണനും പൈങ്കിളിയും തമ്മിലുളള തരംഗമായ ഒരു സംഭാഷണവും ഇരുവരും പറഞ്ഞു. "അതിന് ഞാന്‍ കല്യാണം കഴിച്ചിട്ടില്ലല്ലോ അമ്മേ?, കല്യാണം കഴിക്കുമ്പോഴുളള കാര്യമാ ഞാന്‍ പറഞ്ഞത്! ഒന്ന് പോ അമ്മേ".

ഞാനും അമ്മയും ചക്കപ്പഴം ടീമും ഉള്‍പ്പെടെ വളരെ ആകാംക്ഷയോടെ കാണുന്ന ഒരാളാണ് കണ്ണന്‍. . ഓരോ ദിവസവും അവന്റെ കൈയ്യില് പുതിയ പുതിയ ഐറ്റം ഉണ്ടാവും. സൈലന്റായിട്ടുളള ആളല്ല കണ്ണന്‍. സെറ്റിലെല്ലാം ഫുള്‍ ആക്ടീവാണ്. ഒരോരുത്തരുടെയും അടുത്തേക്ക്‌ പോയിവരും. സിനിമയിലും സീരിയലുമൊക്കെ അഭിനയിക്കാന്‍ കണ്ണന് ഇഷ്‌ടമാണ്‌  എന്നാണ് ശ്രുതി പറയുന്നത്.

Actress Shruthi Rajanikanth words about kannan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES