സ്വന്തം സുജാത എന്ന സീരിയൽ വളരെ പെട്ടെന്ന് തന്നെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. അതിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. അതിലെ വില്ലത്തി വേഷമാണെങ്കിലും റൂബി എന്ന കഥാപാത്രത്തെയും എല്ലാവര്ക്കും വളരെ ഐറ്റം തന്നെയാണ്. ചന്ദ്ര ലക്ഷ്മണ്‍, കിഷോര്‍ സത്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിയലില്‍ വില്ലത്തി വേഷത്തിലെത്തുന്നത് നടി അനു നായരാണ്. റൂബി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ അനുവിന് സാധിച്ചിരുന്നു. നന്നായി അഭിനയിക്കാന്‍ കഴിയുമോ എന്ന പേടി തനിക്കുണ്ടായിരുന്നെങ്കിലും ഇതുവരെ മോശമാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് അനുവിപ്പോള്‍. സീരിയലിലേക്കുള്ള വഴിയും സീരിയൽ സെറ്റിലെ എല്ലാവരെയും പറ്റിയാണ് നടി ഇപ്പോൾ പറയുന്നത്.
ലോക്കഡോൺ സമയത്താണ് തന്ന തേടി ഈ ഓഫർ വരുന്നതെന്നും ആദ്യം താൻ ശ്രദ്ധിച്ചത് ഇവിടുതെ സീറ്റും പരിസരവുമാണ്. സംവിധായകന്‍ അന്‍സാര്‍ ഉൾപ്പടെ ടീം മുഴുവന്‍ നല്ലതാണ് എന്ന് തോന്നിയത് കൊണ്ടാണ് ഇതിലേക്ക് എന്‍ട്രി ചെയ്യാമെന്ന് തീരുമാനിച്ചത് എന്ന് നടി മുൻപ് പറഞ്ഞിരുന്നു. ഒരുപാട് സീനിയര്‍ താരങ്ങള്‍ക്ക് ഒപ്പം അഭിനയിക്കാൻ കിട്ടിയ ഭാഗ്യം അഭിനയ ജീവിതത്തില്‍ നിന്നും ലഭിച്ച നല്ലൊരു അനുഭവമായും കൂടി കാണുന്നു എന്നും നടി പറഞ്ഞിരുന്നു. എല്ലാവരിൽ നിന്നും കുറെയേറെ കാര്യങ്ങൾ പഠിക്കാൻ ഉണ്ടെന്നും അതൊക്കെ താൻ പഠിക്കുകയാണെന്നുമാണ് നടി പറഞ്ഞിരുന്നത്. മോഡലിങ്ങിൽ നിന്ന് അഭിനയത്തിലേക്ക് വന്നപ്പോൾ രണ്ടു മേഖലകളായി തോന്നി അല്ലാതെ മറ്റു ബുദ്ധിമുട്ടുകൾ ഒന്നുംതന്നെ ഇല്ലായിരുന്നു എന്നും നടി പറയുന്നു. അഭിനയം എപ്പോഴും ഒരു പാഷന്‍ ആയിരുന്നു. അതുകൊണ്ടു തന്നെ അഭിനയിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. അഭിനയത്തിലേക്കുള്ള ചവിട്ടുപടി ആയിട്ടാണ് മോഡലിംഗിനെ ഞാന്‍ കണ്ടിരുന്നത് എന്നും നടി പറഞ്ഞിരുന്നു. എനിക്ക് പേഴ്‌സണലി ചലഞ്ചിങ് റോള്‍ ഏറ്റെടുക്കാന്‍ ആണ് ഇഷ്ടം. അതുകൊണ്ടു തന്നെ റൂബി എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ഒരുപാട് സന്തോഷമാണ്. ആസ്വദിച്ച് തന്നെയാണ് അത് ചെയ്യുന്നതെന്നും നടി പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിലൊക്കെ പണ്ടുമുതൽ തന്നെ താരമാണ് നടി. തന്റെ കുട്ടിയുടെയും കുടുംബത്തിന്റേയുമൊക്കെ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. എന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍, ഫാമിലി കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ പറ്റുന്ന ഒരു വേദി മാത്രമായിട്ടാണ് സോഷ്യല്‍ മീഡിയയെ ഞാന്‍ കാണുന്നത്. അതില്‍ വരുന്ന അഭിപ്രായങ്ങളൊന്നും അതിപ്പോൾ പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും കാര്യമായി എടുക്കാറില്ല എന്നും നടി പറഞ്ഞിരുന്നു.