Latest News

അറിയാതെ ചെയ്തു പോയ തെറ്റിന് 100 ക്ഷമ ചോദിച്ചു പക്ഷെ അവരുടെ ആഗ്രഹം എന്റെ നാശവും ആയിരുന്നു; കുറിപ്പ് പങ്കുവച്ച് ആദിത്യൻ ജയൻ

Malayalilife
അറിയാതെ ചെയ്തു പോയ തെറ്റിന് 100 ക്ഷമ ചോദിച്ചു പക്ഷെ അവരുടെ ആഗ്രഹം എന്റെ നാശവും ആയിരുന്നു; കുറിപ്പ് പങ്കുവച്ച് ആദിത്യൻ ജയൻ

മിനിസ്‌ക്രീന്‍ സീരിയല്‍ ആരാധകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് നടന്‍ ആദിത്യന്‍ ജയനും അമ്പിളി ദേവിയും. താരദമ്പതികളുടെ വിവാഹം ഏറെ ശ്രദ്ധനേടിയിരുന്നു. അമ്പിളിയുടെ ആദ്യ വിവാഹത്തിലെ മകനെ ആദിത്യന്‍ സ്വന്തം മകനായി തന്നെയാണ് കാണുന്നത്. വിവാഹത്തിന് ശേഷം കുഞ്ഞതിഥിയുടെ വരവ് അറിഞ്ഞതോടെയാണ് അമ്പിളീദേവി അഭിനയത്തില്‍ നിന്നും പിന്മാറിയത്. കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ വര്ഷം തന്നെയാണ് ഇരുവര്‍ക്കും മകന്‍ ജനിക്കുന്നത്. മകന്റെ ഇരുപത്തെട്ടും പേരിടല്‍; ചടങ്ങും ഉള്‍പ്പെടെ വലിയ ആഘോഷം തന്നെയാണ് നടത്തിയത്.   അടുത്തിടെയായിരുന്നു അമ്മയെ കുറിച്ച്ഒരു പോസ്റ്റ് ആദിത്യൻ പങ്കുവച്ചത്. എന്നാൽ ഇപ്പോള്‍ വളരെ ഇമോഷണല്‍ ആയി ആദിത്യന്‍ പങ്ക് വച്ച ചില കുറിപ്പുകള്‍ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ  വൈറല്‍ ആകുന്നത്.

ഇന്നലെ വരെ എന്റെ ക്ഷമ മാനസികാവസ്ഥ ഈശ്വരന് മാത്രമേ അറിയത്തൊള്ളൂ. പക്ഷെ അറിയാതെ ചെയ്തു പോയ തെറ്റിന് 100 ക്ഷമ ചോദിച്ചു പക്ഷെ, അവരുടെ ആഗ്രഹം എന്റെ നാശവും ആയിരുന്നു, കുറ്റം എന്റേതാണ് ഇന്നലെ രാത്രി എന്തും സംഭവിച്ചേനെ ഇനിയും കുറെ അനുഭവിക്കാൻ ഉള്ളത് കൊണ്ടാണ് ബാക്കി വച്ച് ഈശ്വരൻ. എന്നാണ് ഒരു പോസ്റ്റിലൂടെ ആദിത്യൻ പറയുന്നത്.

ഇന്നലെ പോയ ഒരു ദിവസം ഇനി ഉണ്ടാകാതെ ഇരിക്കട്ടെ അത് ചിലപ്പോൾ എന്റെ ഓർമദിവസം ആയേനെ ചിലർ അഗ്രഹിച്ചതും അതാണ് അതിനു വേണ്ടിയുള്ള മാക്സിമം കളിച്ചു പക്ഷെ വടക്കുംനാഥനും എന്റെ ഷിബുവും ഉള്ളത് കൊണ്ട് ഞാൻ ഇന്ന് എന്റെ കുടുബംബവും എന്റെ സുഹൃത്തുക്കളും എടുത്ത ടെൻഷൻ കുറച്ചൊന്നുമല്ല,വേറേ പലരും പല ശ്രെമവും നടത്തി ഒന്ന് പോയിക്കിട്ടാൻ അങ്ങനെ അങ്ങ് പോകുമോ എന്നും മറ്റൊരു പോസ്റ്റിലൂടെ താരം പറയുന്നുണ്ട്.

ആദിത്യന് ആശ്വാസവാക്കുകൾ നൽകികൊണ്ട് നിരവധി ആരാധകർ ആണ്  രംഗത്ത് എത്തുന്നത്. ചില കൃമികീടങ്ങൾ ഇതുപോലെ ചേട്ടൻ ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കുന്നത് കാണുമ്പോൾ  ഓരോന്നും പൊക്കി പിടിച്ചു വരും. അതൊന്നും കാര്യമാക്കാതെ വടക്കുംനാഥനെ മുറുകെ പിടിച്ചു മുന്നോട്ട് പോകുക തുടങ്ങിയ കമ്മന്റിൻ താരത്തിന്റെ പോസ്റ്റിന് ചുവടെ വരുന്നുണ്ട്.

Read more topics: # Actor adhithyan jayan,# new fb post
Actor adhithyan jayan new fb post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക