Latest News

രസ്നക്കെതിരേ ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചതായി രേഖകൾ ഉണ്ട്; നടി അനുഭവിച്ച കഥയിലൂടെ

Malayalilife
രസ്നക്കെതിരേ ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചതായി രേഖകൾ ഉണ്ട്; നടി അനുഭവിച്ച കഥയിലൂടെ

സ്നയെ അറിയാത്ത മലയാള ടെലിവിഷൻ പ്രേക്ഷകർ ഉണ്ടാകില്ല. മലയാളം ടി.വി പരമ്പരകളിൽ അഭിനയിക്കുന്ന ഒരു നടിയാണ് രസ്ന. മുഴുവൻ പേര്, ഫാത്തിമത്ത് രസ്ന. ഈ ഇടയ്ക്കു താരം പേര് മാറ്റിയിരുന്നു. അതൊക്കെ ചർച്ച ആയതുമാണ്. സാക്ഷി എന്നാണ് താരം ഔദ്യോഗികമായി സ്വീകരിച്ച പേര്. മലപ്പുറത്തെ പെരിന്തൽമണ്ണയിൽ ഒരു ഇടത്തരം മുസ്ലീം കുടുംബത്തിൽ ജനിച്ച താരത്തിന്റെ അമ്മ സാജിത വീട്ടമ്മയായിരുന്നു. പിതാവ് അബ്ദുൾ നാസർ മസ്കറ്റിൽ എയർ കണ്ടീഷനിങ്ങ് മെക്കാനിക്കായിരുന്നു. അച്ഛൻ രസ്നയെയും അമ്മയെയും സഹോദരിയെയും ഉപേക്ഷിച്ചു പോകുകയായിരുന്നു. സഹോദരി നീനു രസ്നയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അഭിനയുവുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്നാണ് താരത്തിന്റെ വരവ്. എന്നാൽ ധാരാളം പ്രേശ്നമുള്ള കുടുംബത്തിൽ നിന്നാണ് താരം വരുന്നത്. ബാങ്ക് ലോൺ തിരിച്ചടവിനായി രസ്നയുടെ ശംബളം ചോദിച്ചതുമായി ബന്ധപ്പെട്ട് പിതാവ് അബ്ദുൾ നാസറിനെതിരെ അമ്മ സാജിത ഗാർഹിക പീഡനത്തിന് കേസ് നടത്തിയിരുന്നു. ഈ കേസിൽ സാക്ഷിയായ രസ്നക്കെതിരെ കോടതിയിൽ ഹാജരാകാത്തതിൽ ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചതായി രേഖകൾ ഉണ്ട്. 


6-ആം തരത്തിൽ പഠിക്കുമ്പൊഴാണ് ആദ്യമായി ക്യാമറക്കു മുന്നിലെത്തുന്നത്. ഷാജു ശ്രീധറിന്റെ സംഗീത ആൽബങ്ങളിലാണ് രസ്ന ആദ്യം അഭിനയിക്കുന്നത്. ആറാം ക്‌ളാസ് മുതൽ അഭിനയ രംഗത്ത് എത്തിയ രസ്ന മലയാളി വീട്ടമ്മമാരുടെ സ്വന്തം നായിക ആണ്. അതിനുശേഷം നിരവധി വേഷങ്ങളണിഞ്ഞു. ടി.വി. പരമ്പര സംവിധായകനായ ഷാജി സുരേന്ദ്രന്റെ അമ്മക്കായ് എന്ന സിനിമയിൽ അഭിനയിച്ചതോടെ മലയാളം ടി.വി. പരമ്പരകളിലേക്കുള്ള അരങ്ങേറ്റമായി. പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കുമ്പോഴാണ് താരം മലയാള ടെലിവിഷൻ ആസ്വാദകരുടെ സ്വീകരണ മുറിയിൽ ഒരേ സമയം സീമയായും അരുണയായും അങ്ങനെ പടർന്ന് പന്തലിച്ചത്. ഒരേ സമയം വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ ഡബിൾ റോളിൽ അവതരിപ്പിക്കാൻ അന്ന് രസ്ന കാണിച്ച മിടുക്ക് പിന്നീട് ഒരുപാട് സീരിയലുകളിൽ നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളായും, നായികയായും രസ്നയെ കൊണ്ട് ചെന്നെത്തിച്ചു.മലയാളത്തിന് പുറമെ തമിഴ്, കന്നട ഭാഷകളിലും താരം തിളങ്ങി. തുടർന്ന് ഏഷ്യാനെറ്റിലെ മെഗാ പരമ്പരയായ പാരിജാതത്തിലെ പ്രശസ്തമായ വേഷം ലഭിച്ചു. ആ സമയത്ത് 12 ആം ക്ലാസിൽ പഠിക്കുകയായിരുന്നു രസ്ന. പിന്നീട് സിന്ദൂരച്ചെപ്പ് എന്ന അമൃത ടി.വി. പരമ്പരയാണ് ചെയ്തത്. പിന്നീട് വേളാങ്കണ്ണി മാതാവ്, വൃന്ദാവനം, വധു, നന്ദനം തുടങ്ങിയ സീരിയലുകളും.


അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് മാറിനിൽക്കുകയാണ് താരം ഇപ്പോൾ. നടി കൈകാര്യം ചെയ്ത എല്ലാ വേഷങ്ങളും അതിഗംഭീരമായി തന്നെയാണ് അഭിനയിച്ച് തീർത്തത്. ആറോളം സിനിമകളിൽ അഭിനയിച്ച നടി 2006 ജയറാം ഉർവശി അഭിനയിച്ച മധുചന്ദ്രലേഖ എന്ന സിനിമയിലൂടെയാണ് രസ്ന സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചോക്ലേറ്റ്, കാര്യസ്ഥൻ, വെള്ളരിപ്രാവിന്റെ ചങ്ങാതി എന്നീ സിനിമകളിലും ശ്രദ്ധേയമായി. പത്തോളം സീരിയലുകളിലും പത്തോളം ആൽബത്തിലെ അഭിനയിച്ചു. 2011 ൽ 2011 പാരിജാതം എന്ന സിനിമയിലെ അഭിനയത്തിനു ഏഷ്യാനെറ്റ് ടെലിവിഷന്റെ മികച്ച നടിക്കുള്ള പുരസ്കാരം നേടി. ഇത്രയുമധികം സ്വീകാര്യത ഉണ്ടായിട്ടും നടി എവിടെ പോയി എന്ന ചിന്തയിലായിരുന്നു പ്രേക്ഷകർ. താരം ഒളിച്ചിരിക്കുകയാണോ, പൂട്ടിയിട്ടേക്കുകയാണോ എന്നൊക്കെ പല ചോദ്യങ്ങളും നടി കേൾക്കേണ്ടി വന്നിട്ടുണ്ട്. കല്യാണം കഴിഞ്ഞ് വേറെ സമുദായത്തിലേക്ക് പോയപ്പോൾ നടി ക്യാമെറയുടെയും ആളുകളുടെയും ഇടയിൽ നിന്ന് മാറി നിൽക്കുകയാണ് എന്നും പലരും പറഞ്ഞിരുന്നു. പിന്നീട് നടി തന്നെ ഇത് പറഞ്ഞു മുന്നോട് വന്നിരുന്നു. തനിക്കിഷ്ടപ്പെട്ട വ്യക്തിക്കൊപ്പം സന്തോഷമായി ജീവിക്കുന്നു എന്നും തന്നെ ആരും പൊതുപരിപാടികളിൽ വിളിക്കാത്തതുകൊണ്ടാണ് താൻ വരാത്തതെന്നും നടി പറഞ്ഞിരുന്നു. വേറെ സമുദായത്തിൽ നിന്ന് കല്യാണം കഴിക്കേണ്ടി വന്നതുകൊണ്ട് കുടുംബത്തിൽ നിന്ന് അധികമാരും കൂടെയില്ല. അതുകൊണ്ടു തന്നെ അധികം പുബ്ലിസിറ്റിയും മീഡിയയും വേണ്ട എന്ന് താൻ തന്നെ തീരുമാനിച്ചു എന്നും താരം പറഞ്ഞു. നടിയെ പൂട്ടിയിട്ടു എന്നൊക്കെ പറഞ്ഞു പല ഫേസ്ബുക് പോസ്റ്റും വന്നപ്പോൾ അതൊക്കെ തന്റേതല്ല എന്ന് നടി പറഞ്ഞിരുന്നു,  


അഭിനയം നിർത്തി എന്നൊന്നും പറയുന്നില്ല. ഭാവിയെ പറ്റി ഇപ്പോൾ ഒന്നും പറയാൻ പറ്റില്ലല്ലോ. പക്ഷെ ഇപ്പോൾ എത്ര വലിയ റോളുകൾ വന്നാലും ഞാൻ സ്വീകരിക്കില്ല. അതിപ്പോൾ സിനിമ ആണെങ്കിലും സീരിയൽ ആണെങ്കിലും ശരി കുടുംബം കഴിഞ്ഞേ മറ്റെന്തും എനിക്കൊള്ളൂ എന്നായിരുന്നു നടി പറഞ്ഞിരുന്നത്. കുടുംബത്തിനെ നന്നായി നോക്കുന്ന ഒരു വീട്ടമ്മയായി സന്തുഷ്ടയിലാണ് നടി. മൂത്ത കുട്ടി ഇപ്പോൾ സ്കൂളിൽ പോയി തുടങ്ങിയത് കൊണ്ട് തന്നെ ഇളയ ആൾക്ക് കൂട്ടിനും താൻ വേണം. അതുപോലെ ഭർത്താവ് ജോലി തിരക്കിലാണ്. ഇവരുടെ മൂന്നുപേരുടെയും കാര്യവും താൻ തന്നെ നോക്കണം എന്ന് തനിയ്ക്ക് നിർബന്ധമുണ്ട് എന്നൊക്കെ നടി പറഞ്ഞിരുന്നു. അന്ന് സീരിയലുകളിൽ അഭിനയിക്കുമ്പോൾ ഇന്നത്തെപോലെ കുടുംബവും അഭിനയവും ഒരേ പോലെ കൊണ്ട് പോകാൻ സാധിക്കില്ലായിരുന്നു. മാത്രവും അല്ല സീരിയൽ താരങ്ങളോട് എല്ലാവര്ക്കും ഒരു തരം പുച്ഛ ഭാവവും ആയിരുന്നു . അതുകൊണ്ടു തന്നെ പിന്നീട് അങ്ങനെ വല്യ ഓഫേർസ് സിനിമയിൽ നിന്നും സീരിയലിൽ നിന്നും വന്നില്ല എന്ന് തന്നെ പറയാം. പക്ഷേ ഇപ്പോൾ ഇങ്ങനത്തെ പ്രേശ്നമില്ല എങ്കിലും തനിക്കു അതിനെ കുറിച്ച ആലോചിക്കാൻ പോലും സമയമില്ല. കാരണം കുടുംബത്തിന്റെ കാര്യങ്ങൾ നോക്കുമ്പോൾ മുഴുവൻ സമയവും ബിസി ആണ്. അഭിനയിക്കാൻ പോകുന്നതിനെപറ്റിപോലും ആലോചിക്കാൻ സമയം കിട്ടില്ല. ഇനിയിപ്പോൾ പോയാൽ തന്നെ മക്കളുടെ കാര്യം ആലോചിച്ച് ഒരു സമാധാനവും ഉണ്ടാകില്ല എന്നൊക്കെയാണ് രസ്ന പറഞ്ഞത്. 
 

Read more topics: # rasna ,# sakshi ,# actress ,# serial ,# malayalam
rasna sakshi actress serial malayalam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക