ജയപ്രിയ സീരിയല്‍ ആയ സീതയിലെ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. വില്ലത്തരവും റൊമാന്‍സുമൊക്കെയായി മുന്നേറിയ പരമ്പര സീതയിലെ അപ്രതീക്ഷ ട്വിസ്റ്റ് ഇപ്പോഴും ആരാധകര്‍ക്ക് ഉള്‍കൊളളാനായിട്ടില്ല. പ്രധാന കഥാപാത്രമായ ഇന്ദ്രനെ അവതരിപ്പിച്ച ഷാനവാസ് സീരിയലില്‍ നിന്നും പിന്‍മാറിയതിനാലാണ് ഇന്ദ്രന്‍ മരിക്കുന്നതായി കാണിച്ചതെന്നാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ അങ്ങിനെ അല്ല സത്യം എന്നും താന്‍ പിന്‍മാറിയതല്ലെന്നും തന്നെ പുറത്താക്കിയതാണെന്നും പറഞ്ഞ് ഷാനാവാസ് രംഗത്തെത്തിയിരുന്നതാണ് വിവാദഭങ്ങള്‍ക്ക് തിരികൊടുത്തത്. ഒരു വ്യക്തി ഉണ്ടാക്കിയ തെറ്റിദ്ധാരണ കാരണം തന്നെ സീരിയലില്‍ നിന്നും പുറത്താക്കിയെന്നുളള ഷാനവാസിന്റെ വെളിപ്പെടുത്തല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സീത. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന പരമ്പര മികച്ച സ്വീകാര്യതയുമായി മുന്നേറുകയായിരുന്നു എങ്കിലും അപ്രതീക്ഷിതമായി സംഭവിച്ച ട്വിസ്റ്റ് കാരണം ആരാധകര്‍ പരമ്പരയ്ക്ക് നേരെ മുഖം തിരിച്ചിരിക്കയാണിപ്പോള്‍. ഇന്ദ്രന്റെ കഥാപാത്രമായി ഷാനവാസിനു പകരം മറ്റൊരു നടനാകും എത്തുന്നതെന്നവാര്‍ത്തയും പ്രചരിച്ചിരുന്നു. ഇതിനെതിരെയും സീരിയല്‍ ആരാധകര്‍ പ്രതിഷേധവുമായി എത്തിയിയിരുന്നു. ഷാനാവാസിന്റെ തുറന്നു പറച്ചില്‍ എത്തിയതോടെ സംഭവം ആകെ ആളികത്തി. സംവിധായകനുനേരെ വധഭീഷണികളുടെ ഈ സാഹചര്യം വരെ എത്തി എന്നതാണ് സത്യം. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാമ മറുപടിയുമായാണ് സംവിധായകന്‍ ഗീരിഷ് കോന്നിയും നടന്‍ ഷാനവാസും നിര്‍മ്മാതാവും എഴുത്തുക്കാരനും വിവാദങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കഥയുടെ സാഹചര്യത്തിനു അനുസരിച്ചാണ് കഥാപാത്രത്തെ മാറ്റിയത്. അല്ലാതെ അതിന്റെ പിന്നില്‍ മറ്റു വിവാദങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് സീതയുടെ തിരക്കഥാകൃത്ത് മലയാളിലൈഫിനോട് പറഞ്ഞു. ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട് അത് തിരുത്താന്‍ ഞാന്‍ തയ്യാറാണ്. അതിനു പറ്റിയ സമയം എത്തിയെന്ന് ഞാന്‍ മനസ്സിലാക്കുന്നതായും സംവിധായകന്‍ മലയാളിലൈഫിനോട് പറഞ്ഞു. മറ്റു വിവാദങ്ങള്‍ക്ക് മറുപടി പറയുന്നില്ല. എന്നെ ഒരുപാട് പേര്‍ കപളിപ്പിച്ചു എന്നതാണ് സത്യം. ഞാന്‍ എല്ലാം മനസ്സിലാക്കുന്നു.എല്ലാം തിരുത്തി ഇന്ദ്രനെ വീണ്ടും തിരിച്ചു കൊണ്ട് വരികയാണ് ചെയ്യുന്നത് എന്നും സംവിധായകന്‍ മലയാഴിലൈഫിനോട് പറഞ്ഞു.
ഇന്ദ്രനായി അഭിനയിച്ച ഷാനവാസ് താന്‍ ആദ്യം പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറയുന്നു. എല്ലാ വിവാദങ്ങള്‍കും ഉത്തരമായി പ്രേക്ഷകരോട് സംസാരിക്കാന്‍ വരും. ഇപ്പോള്‍ അതിനുള്ള സമയമല്ല. ഞാന്‍ തെറ്റുകാരനല്ല എന്ന എല്ലാവരും മനസ്സിലാക്കി. അത് കൊണ്ട തന്നെയാണ് ഇവര്‍ എന്നെ തിരിച്ചു വിളിക്കുന്നെന്നും ഷാനവാസ് മലയളിലൈഫിനോട് പറഞ്ഞു. അരയന്നങ്ങളുടെ വീട് എന്ന സീരിയല്‍ സീത ടീം ഏറ്റെടുത്തതായും സംവിധായകനും അത് എല്ലാവരും കാണണം എന്നും ഷാനവാസ് പറഞ്ഞു.
ഇന്ദ്രന്‍ മരിച്ചുവെങ്കിലും മൃതദേഹം കാണിച്ചിരുന്നില്ല. അതിനാല്‍ തന്നെ താത്കാലികമായി കഥാപാത്രം സീരയിലില്‍ നിന്നും പോയതാണെന്നും മറ്റൊരു നിര്‍ണ്ണായക സാഹചര്യത്തില്‍ തിരിച്ചുവരവ് നടത്തുന്നു. അത് കഥയില്‍ കൂടുതല്‍ സസ്‌പെന്‍സ് തരുന്നതായിരിക്കും എന്നും സംവിധായകന്‍ മലയാളിലൈഫിനോട് പറഞ്ഞു.