മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് തങ്കച്ചൻ വിതുര. നിരവധി ആരാധകരാണ് മിനി സ്ക്രീനിൽ നിന്നും വളർന്നു വന്ന മിമിക്രി താരമായ തങ്കച്ചന് ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലെ അനുവുമായുള്ള ചില പ്രകടനങ്ങൾ ഇരുവരും തമ്മിൽ പ്രണയമാണെന്ന രീതിയിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ ഇപ്പോൾ അമ്മയെക്കുറിച്ചും കുുംബത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരം.
സ്റ്റാർ മാജിക്കിലെ അനുവുമൊത്തുള്ള തമാശകളൊക്കെ തമാശയായിട്ടേ കണ്ടിട്ടുള്ളു. അതൊരു പാവം കൊച്ചാണ്. എന്റെ നാട്ടുകാരിയാണ്. അനിയത്തിയെ പോലെയാണ് അവളെനിക്ക്. ബാക്കിയൊക്കെ ഫ്‌ളോറിൽ തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണ്. അതിനപ്പുറം യാതൊരു ഗൗരവ്വവുമില്ല.
ഡിസംബർ പതിനെട്ടിനാണ് അമ്മ മരിച്ചത്. മരിക്കുമ്പോഴും അമ്മയ്ക്ക് ഒരു വിഷമം മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ വിവാഹം. കുടുംബത്തിൽ ഞാൻ മാത്രമാണ് അവിവാഹിതനായി തുടരുന്നത്. സഹോദരങ്ങളെല്ലാം വിവാഹിതരായി. അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ കുടുംബത്തിലെ ഒറ്റത്തടി. വിവാഹം മനപൂർവ്വം വേണ്ടെന്ന് വച്ചതല്ല. എന്തോ ഒത്ത് വന്നില്ല. ആ വലിയ ആഗ്രഹം ബാക്കി വച്ചാണ് അമ്മ പോയത്. അതിനപ്പുറം ഒരു സങ്കടം എന്റെ ജീവിതത്തിലില്ല.